രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാനാവാതെ വരുന്നതാണ്. ഇൻസുലിൻ ആണ് ശരീരത്തിലെ പ ഞ്ചസാരയെ എനർജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ സംഭരിച്ചു വയ്ക്കാനും സഹായിക്കുന്നത്.
കഠിനമായ ക്ഷീണം, ശരീരഭാരം കുറയുക, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, രാ ത്രിയിൽ മൂന്ന് – നാലു തവണ മൂത്രമൊഴിക്കുക, മുറിവുകൾ ഉണങ്ങാതിരിക്കുക ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവും പ്ര ധാനപ്പെട്ട ആദ്യഘട്ടത്തിലെ സൂചനകൾ അഥവാ ആദ്യ ല ക്ഷണങ്ങൾ. എന്നാൽ പ്രമേഹരോഗത്തിന്റെ കാര്യത്തിൽ സാധാരണഗതിയിൽ മിക്കയാളുകൾക്കും തുടക്കത്തിൽ ഈ സൂചനകൾ പ്രകടമായെന്നു വരില്ല. 20 ശതമാനം പേരിലേ ഈ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രകടമാകാറുള്ളൂ. ബാക്കി 80 ശതമാനം പേരിലും തുടക്ക ഘട്ടങ്ങളിൽ കാര്യമായ ലക്ഷണ ങ്ങൾ കാണാറില്ല.അഞ്ചു മുതൽ 10 വർഷക്കാലം വരെ, പ്ര മേഹം ഉണ്ടെങ്കിലും അതിന്റെ ഗുരുതരമായ ലക്ഷണങ്ങളിലേക്കു വരാതെയിരിക്കാം. പിന്നീട് കാഴ്ചയ്ക്കു മങ്ങൽ േപാെല എന്തെങ്കിലും ഗൗരവമേറിയ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴാകും രക്തപരിശോധനയിലൂടെ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
സൂചനകൾ കരുതലോടെ
വല്ലാത്ത മെലിച്ചിൽ, അമിതദാഹം, കൂടുതലായി മൂത്രമൊഴിക്കാൻ തോന്നുക ഈ സൂചനകൾ അനുഭവപ്പെട്ടാൽ ഉടനെ തന്നെ പ്രമേഹം ഉണ്ടോയെന്ന് ഫിസിഷ്യനെ കണ്ട് പരിശോധിച്ചറിയണം. പ്രമേഹം കൂടതലാകുമ്പോൾ കൈയ്ക്കും കാലിനും പെരുപ്പ്. പുകച്ചിൽ, കണ്ണിന്റെ കാഴ്ച മങ്ങുക, നടക്കുമ്പോൾ കിതപ്പ്, കാലിൽ നീര് തുടങ്ങിയ ഗൗ രവമേറിയ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഏറ്റവും മൂർച്ഛിച്ച ഘട്ടത്തിൽ കിഡ്നിക്ക് തകരാറ്, മൂത്രത്തിൽ യൂറിയയുടെ അംശം, ഒാർമ ശക്തി കുറയുക തുടങ്ങി, ഡയബറ്റിക് കോമ പോലുള്ള അവസ്ഥയിലേക്ക് വരെ കടന്ന് രോഗിയുടെ ജീവനു തന്നെ അപകടമായി മാറുന്നു.
തുടക്കത്തിലേ കണ്ടെത്തിയാൽ നിയന്ത്രിച്ചു നിർത്താവുന്ന രോഗമാണ് പ്രമേഹം. ടൈപ് 2 ഡയബറ്റിസ് ആണ് സാധാരണ ഗതിയിൽ മിക്കയാളുകളിലും കണ്ടു വരുന്നത്. ടൈപ് 1 കുട്ടികളിൽ കണ്ടുവരുന്ന തരം പ്രമേഹമാണ്. ജെ സ്റ്റേഷനൽ ഡയബറ്റിസ് ഗർഭിണികളിൽ കണ്ടു വരുന്ന പ്ര മേഹമാണ്. 25 വയസ്സിനു മുകളിൽ ഉള്ളവർക്കാണ് ടൈപ് 2 ഡയബറ്റിസ് കണ്ടു വരുന്നത്.
ഫാസ്റ്റിങ് അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില 90– 120 ആയിരിക്കുന്നതാണ് നോർമൽ. 120 നു മുകളിലായി ഫാസ്റ്റിങ് അവസ്ഥയിെല ഷുഗറിന്റെ നില വന്നാൽ പ്രമേഹമുണ്ട്. ഷുഗർ 90 നു താഴെ വരുന്നതും ആരോഗ്യകരമല്ല. എങ്കിലും 70 വരെ താണാലും കുഴപ്പമില്ലെന്നു കരുതുന്നു. ഭക്ഷണശേഷം രണ്ട് മണിക്കൂറിലുള്ള ബ്ല്ഡ് ഷുഗർ നില 110– 160 ആയിരിക്കണം. രക്തത്തിലെ ഷുഗറിന്റെ ആവറേജ് നില (കഴിഞ്ഞ മൂന്ന് മാസത്തിലെ നില) കണ്ടു പിടിക്കുന്ന എച്ച്ബി എ വൺ സി െടസ്റ്റ് ഉ ണ്ട്. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസ്, പ്രീ ഡയബറ്റിസ് ഇവ തിരിച്ചറിയാൻ സാധിക്കും.
6. 5 നു മുകളിൽ ഈ റീഡിങ് വന്നാൽ പ്രമേഹം ഉണ്ടെന്നാണ് അർഥം. 5.7 മുതൽ 6. 4 ശതമാനം വരെ റീഡിങ് വ ന്നാൽ പ്രീ ഡയബറ്റിക് ഘട്ടമാണ്.
പ്രമേഹ സാധ്യത നിയന്ത്രിക്കാം
അച്ഛനോ അമ്മയ്ക്കോ പ്രമേഹം ഉള്ളവർ (പാരമ്പര്യ രോഗസാധ്യത) 25 വയസ്സ് കഴിയുമ്പോൾ മുതൽ വർഷത്തിലൊ രിക്കൽ പ്രമേഹ പരിശോധന നടത്തണം. പാരമ്പര്യ രോഗസാധ്യതയൊന്നുമില്ലെങ്കിലും 45 വയസിനു മുകളിലുള്ളവർ 6 മാസത്തിെലാരിക്കൽ പ്രമേഹ പരിശോധന നടത്തണം. 70 വയസ്സിനു മേലേ പ്രായമുള്ളവർ മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തുന്നതാണ് ഉചിതം.
ടൈപ് 1 പ്രമേഹം ആണെങ്കിൽ ചെറിയ പ്രായത്തിലേ ഉണ്ടാകാം. സാധാരണ ഗതിയിൽ ഷുഗർ ഇല്ലെങ്കിലും ഗർഭണിയായിരിക്കുന്ന അവസ്ഥയിൽ പ്രമേഹം ഉണ്ടോയെന്നു പരിശോധന നടത്തണം.
അമിത ശരീരഭാരം, വ്യായാമമില്ലാത്ത ജീവിതശൈലി, ശ രിയായ പോഷണമില്ലാത്ത ഡയറ്റ്, കുടുംബപാരമ്പര്യം, ഉ യർന്ന ബി പി, ഉയർന്ന കൊളസ്ട്രോൾ നില ഇവ രോഗം വരാൻ സാധ്യത കൂട്ടുന്നു. ഭക്ഷണക്രമീകരണം, ലഘുവായ വ്യായാമം ഇവയിലൂടെ രോഗത്തെ നിയന്ര്തിച്ചു നിർത്തുക. മരുന്ന് േവണ്ടവർ കൃത്യമായി അെതടുക്കണം. ആരോഗ്യക രമായ ഡയറ്റ് പാലിച്ച്, ശരീരഭാരം സാധാരണതോതിൽ നി യന്ത്രിച്ചു നിർത്തണം. അന്നജാഹാരം അമിത അളവിൽ കഴിക്കാതിരിക്കുക മധുരമുള്ളവ വർജിക്കുക. ശ്വസന വ്യായാമം അര മണിക്കൂർ ചെയ്യണം. വെയ്റ്റ് ട്രെയിനിങ് വ്യായാമം ചെയ്യരുത്. ആയാസം വരുന്ന ജോലികൾ ഒഴിവാ ക്കുക. ടെൻഷൻ ഉപേക്ഷിച്ച് അമിത ബ്ലഡ് പ്രഷർ നിയന്ര്തി ച്ചു നിർത്തണം. പുകവലി ഉപേക്ഷിക്കുക. ഇതെല്ലാം പ്രതിരോധ മാർഗങ്ങളാണ്.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. ടി. എസ്. ഫ്രാൻസിസ്
പ്രഫസർ ആൻഡ് െഹഡ് ഒാഫ് ദി ഡിപാർട്മെന്റ്
ജനറൽ മെഡിസിൻ
എം ഒ എച്ച് സി. മെഡിക്കൽ കോളജ്
കോലഞ്ചേരി.