Wednesday 16 December 2020 12:02 PM IST : By Vanitha Pachakam

രുചിയൂറും കാരറ്റ് ബനാനാ കേക്ക്, എളുപ്പത്തിൽ തയാറാക്കാം!

കാരറ്റ്

കാരറ്റ് ബനാനാ കേക്ക്

1. മൈദ - 150 ഗ്രാം

ബേക്കിങ് പൗഡർ - രണ്ടു െചറിയ സ്പൂൺ

സോഡാപ്പൊടി - ഒരു െചറിയ സ്പൂൺ

2. ബ്രൗൺ ഷുഗർ - 100 ഗ്രാം

റിഫൈൻഡ് ഓയിൽ/വെണ്ണ - 125 ഗ്രാം

3. മുട്ട - രണ്ട്

4. വനില എസ്സൻസ് - ഒരു െചറിയ സ്പൂണ്‍

5. കാരറ്റ് ഗ്രേറ്റ് െചയ്തത് - 125 ഗ്രാം

റോബസ്റ്റ പഴം - മൂന്ന്, ഉടച്ചത് (ഒരു കപ്പ്)

ഉണക്കമുന്തിരി - 90 ഗ്രാം

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒമ്പതിഞ്ചു വട്ടത്തിലുള്ള േകക്ക് ടിന്നിൽ നെയ്യ് പുരട്ടി വയ്ക്കണം.

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.

∙ രണ്ടാമത്തെ േചരുവ നന്നായി അടിച്ച ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കണം.

∙ വനില എസ്സൻസും േചർത്തടിക്കുക.

∙ ൈമദ മിശ്രിതം േചർത്തു മെല്ലേ യോജിപ്പിച്ച ശേഷം അഞ്ചാമത്തെ േചരുവ ചേർക്കണം.

∙ തയാറാക്കി വച്ചിരിക്കുന്ന േകക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 50-55 മിനിറ്റ് േബക്ക് െചയ്യുക.