Tuesday 15 December 2020 12:34 PM IST : By Vanitha Pachakam

അപ്പത്തിനും ഇടിയപ്പത്തിനും കൂട്ടാൻ മുട്ട മോലി!

egg

മുട്ട മോലി

1. മുട്ട – മൂന്ന്

2. പച്ചമുളക് – ഒന്ന്

സവാള – ഒന്ന്

കറിവേപ്പില – ഒരു തണ്ട്

3. ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5. കടുക് – അര ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

6. ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

8. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9. തക്കാളി – ഒന്ന്, അരിഞ്ഞത്

10. തേങ്ങാപ്പാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി ബുൾസ്ഐ–യ്ക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക.ഓരോ ബുൾസ്ഐ–യുടെയും മുകളിൽ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക.

∙എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിേലക്കു സവാള ചേർ‌ത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

∙തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാല്‍ ചേർത്തിളക്കി തിളപ്പിക്കുക.

∙ഇതിനു മുകളിലേക്കു മുട്ട ബുൾസ്ഐ ചെയ്തതു പൊട്ടിപ്പോകാതെ മെല്ലേ വച്ചു വിളമ്പാം.