Wednesday 23 December 2020 12:23 PM IST

വ്യത്യസ്തമായ ബീഫ് സ്‌റ്റ്യൂ റെസിപ്പി, ഫ്രൈഡ് വെജ്ജീ ബീഫ് സ്‌റ്റ്യൂ!

Liz Emmanuel

Sub Editor

beef

ഫ്രൈഡ് വെജ്ജീ ബീഫ് സ്‌റ്റ്യൂ

1.ബീഫ് – അരക്കിലോ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

കോൺഫ്ലോർ – ഒരു വലിയ സ്പൂൺ

2.എണ്ണ – കാൽ കപ്പ്

3.കാരറ്റ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്

സവാള – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്

4.വെളുത്തുള്ളി – ഒരു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

5.റെഡ് വൈൻ – അരക്കപ്പ്

6.ബീഫ് സ്‌റ്റോക്ക് – ഒരു കപ്പ്

7.കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

8.വഴനയില – ഒന്ന്

പാകം ചെയ്യുന്ന വിധം

  • ബീഫ് ഉപ്പും കുരുമുളകുപൊടിയും കോൺഫ്ലോറും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

  • പാനിൽ എണ്ണ ചൂടാക്കി ബീഫ് വറുത്ത് കോരുക.

  • അതേ എണ്ണയിൽ കാരറ്റും ഉരുളക്കിഴങ്ങും സവാളയും വെവ്വേറെ വറുത്തുകോരി വയ്ക്കുക. ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ഉപയോഗിക്കാം.

  • ഇതിലേക്ക് വെളുത്തുള്ളി ചേർത്തു വഴറ്റി റെഡ് വൈൻ ഒഴിച്ചു ചൂടാക്കുക.

  • ഇത് ഒരു കടായിയിൽ ഒഴിച്ചു വറുത്തു വച്ചിരിക്കുന്ന ബീഫും കാരറ്റും സവാളയും ബീഫ് സ്‌റ്റോക്കും ചേർത്തു ഒരു മണിക്കൂർ ചെറു തീയിൽ വേവിക്കുക.

  • ഒരു മണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങും വഴനയിലയും ചേർത്തു പത്തു മിനിറ്റു കൂടി വേവിക്കുക.

  • വിളമ്പുന്നതിനു തൊട്ടു മുമ്പ് വഴനയില എടുത്തു മാറ്റണം. കുരുമുളകുപൊടി ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.