സ്തനാർബുദ ബോധവത്കരണ വെബിനാർ മാതൃസ്പന്ദത്തിൽ ഇന്ന് 7 മണിക്ക് (25ന്) ‘സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ’ എന്ന വിഷയത്തെപ്പറ്റി ഡോ. സതീഷ് പദ്മനാഭൻ, ‘കീമോസെന്റൈസേഷൻ- പ്രകൃതിയിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് കാൻസറിനെ ചെറുക്കുന്നതിനുള്ള ഒരു പുതിയ സമീപനം’ എന്ന വിഷയത്തിൽ ഡോ. റൂബി ആന്റോ എന്നിവർ സംസാരിക്കും. പ്രശസ്ത നർത്തകി ഡോ. നീന പ്രസാദ് വെബിനാറിൽ സംസാരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്.
ഒക്ടോബർ ഒന്നു മുതൽ 31 വരെ എന്നും വൈകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള ഐഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല). വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.
വനിത മാസിക, സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നിവർ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ കേരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക.
