ഒരു അറ്റാക്ക് വന്നയാളാണ് എന്ന ഒാർമ വേണം...ഒരിക്കൽ ഹൃദയാഘാതം വന്നവർ പതിവായി കേൾക്കുന്ന പല്ലവിയാണിത്.
25 ശതമാനം ആളുകൾ ആദ്യ ഹൃദയാഘാതത്തിനു ശേഷം അഞ്ചു വർഷത്തിനുള്ളിൽ തന്നെ വീണ്ടുമൊരു അറ്റാക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകൾ.
വീണ്ടുമൊരു അറ്റാക്ക് എന്നത് ശാരീരികവും മാനസികവും സാമ്പത്തികവുമായി എത്രത്തോളം വലിയൊരു ഭാരമാണെന്നു പറയേണ്ടതില്ലല്ലൊ. അതിനാൽ തന്നെ ഇനിയൊരു പ്രാവശ്യം കൂടി അറ്റാക്ക് വരുവാൻ ആരും ആഗ്രഹിക്കില്ല.
ശരിയായ ജീവിതശൈലി, ഹൃദയാരോഗ്യകരമായ ശീലങ്ങൾ, ആരോഗ്യകരവും മിതവുമായ ഭക്ഷണം, ആവശ്യത്തിന് വ്യായാമം എന്നിങ്ങനെയുള്ള വളരെ ലളിതമായ ചില നടപടികളിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാനും രണ്ടാമത് ഒരു അറ്റാക്കിനുള്ള സാധ്യത കുറയ്ക്കാവുന്നതുമാണ്. അതിന് ചെയ്യേണ്ടതെന്തൊക്കെയെന്നു വ്യക്തമാക്കുകയാണ് തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ് ആയ ഡോ. മനോജ്കുമാർ പി.
ഹൃദയാരോഗ്യം വീണ്ടെടുത്ത് മുന്നോട്ടുപോകാൻ ഈ വിഡിയോ കാണാം.