ബിഗ് എംസ് ഒന്നിച്ചെത്തുമ്പോഴെല്ലാം മലയാളിക്ക് പെരുന്നാളാണ്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം.
വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ... എന്ന് മോഹൻലാൽ ചോദിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ ലാലുവിന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ചക്കരയുമ്മ നൽകി. സംഭവം ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അജു വർഗീസ് അടക്കമുള്ള താരങ്ങൾ വനിത ഫിലിം അവാർഡ്സ് വേദിയിൽ പിറവിയെടുത്ത ആ ഹൃദയഹാരിയായ നിമിഷത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.