Wednesday 12 March 2025 03:10 PM IST : By സ്വന്തം ലേഖകൻ

വനിത മിസ് കേരളയുടെ മഹാവേദിക്ക് അരങ്ങുണരുന്നു: വ്യക്തിത്വത്തിന് തിളക്കമേകാൻ ഗ്രൂമിങ് സെഷനുകളും

miss-kerala-grooming

കല്യാൺ സിൽക്ക്സ് വനിത മിസ് കേരള സൗന്ദര്യ മത്സരത്തിന്റെ ഗ്രൂമിങ് സെഷനുകൾ സജീവമായി. സൗന്ദര്യത്തിനൊപ്പം വ്യക്തിത്വത്തിന്റെ തിളക്കത്തിനും പ്രാധാന്യമുള്ള മത്സരത്തിൽ മുന്നിലെത്തിയ ഇരുപതു പേർ കൂടുതൽ പ്രസരിപ്പോടെ ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിലാണ് ഗ്രൂമിങ് സെഷനുകൾ നടക്കുന്നത്.

പ്രശസ്ത ബ്യൂട്ടി പേജന്റ് –ഗ്രൂമിങ് പ്രഫഷണൽ ദീപ്തി ഗൂജ്റാൾ ആണ് ഗ്രൂമിങ് സെഷൻ നയിക്കുന്നത്. പേജന്റ് കോച്ചും കൺസൾട്ടന്റുമായ ദീപ്തി മോഡൽ, അവതാരക, അഭിനേത്രി ഫെമിന മിസ് ഇന്ത്യ ഒഫീഷ്യൽ ട്യൂട്ടർ എന്നീ നിലകളിവലുള്ള തന്റെ അനുഭവങ്ങളും പാഠങ്ങളും മത്സരാർത്ഥികൾക്ക് പകർന്നു നൽകും.

പ്രമുഖ സ്റ്റൈലിസ്റ്റ് ഭരത് ഗുപ്ത ഫാഷനെക്കുറിച്ചും സ്റ്റൈലിങ്ങിനെക്കുറിച്ചും അറിവ് പകർന്നു നൽകും. ക്രിയേറ്റീവ് ഡയറക്ടർ, സ്റ്റൈലിസ്റ്റ്, ഫാഷൻ കമന്റേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ ഭരതിന്റെ വാക്കുകൾക്കായി ഫാഷൻ ലോകം ഉറ്റു നോക്കാറുണ്ട്.

പൊതുവേദിയിൽ സംസാരിക്കുമ്പോൾ ഭാഷയിലും ശബ്ദത്തിലും എങ്ങനെ വേറിട്ടു നിൽക്കാം എന്ന വിഷയത്തിൽ മൊണാസ് റനീസയുടെ സെഷൻ ഉണ്ടാവും. ബോളിവുഡ് താരങ്ങൾക്ക് വരെ വോയ്സ് ക്രാഫ്റ്റ് ട്രെയിനിങ് മൊണാസ് നൽകിയിട്ടുണ്ട്.

ആത്മവിശ്വാസവും വികാര നിയന്ത്രണവും ഏതു വേദിയിലും പ്രധാനമാണ്. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനു വേണ്ട വഴികളെക്കുറിച്ച് ക്ലാസെടുക്കുന്നത് പ്രശസ്ത സൈക്കോളജിസ്റ്റ് ജി. സൈലേഷ്യയാണ്.

Untitled design - 1 ദീപ്തി ഗുജറാൾ ഗ്രൂമിങ് സെഷനിൽ

മനസിന്റെയും ചിന്തയുടെയും തെളിമയും മികവും വർദ്ധിപ്പിക്കേണ്ടതെങ്ങനെ എന്ന വിഷയത്തിൽ ഫൈനലിസ്റ്റുകൾക്ക് ക്ലാസെടുക്കുന്നത് പ്രശസ്ത ഇൻഫ്ലുവൻസറും മോട്ടീവേഷണൽ സ്പീക്കറും റേഡിയോ പേഴ്സണാലിറ്റിയുമായ ജോസഫ് അന്നംകുട്ടി ജോസ് ആണ്.

ചർമസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ഡോ. ഫാത്തിമ നിലൂഫർ ഷരീഫ് ഇന്ത്യയിലെ അറിയപ്പെടുന്ന ഏസ്തെറ്റിക് കോസ്മെറ്റോളജി കൺസൾട്ടന്റാണ്.യോഗയിലൂടെ വ്യക്തിത്വത്തിന്റെ തിളക്കമേറ്റുന്നതിനെക്കുറിച്ച് ക്ലാസ് നൽകുന്നത് ഇഷ യോഗ ഫൗണ്ടേഷൻ ഇൻസ്ട്രക്റ്റർ പ്രിയങ്ക നായരാണ്.

മാർച്ച് പതിനഞ്ചിനാണ് വനിത മിസ്കേരളയുടെ പ്രൗഢഗംഭീര ഇവന്റ്. പുതിയ കാലത്തിന്റെ കരുത്തുമായി മത്സരിക്കുന്ന ഓരോ പെൺകുട്ടിയും മികവിന്റെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ തന്നെ മത്സരം കടുത്തതായിരിക്കും. ഇരുപതിലാരായിരിക്കും കിരീടമണിയുക എന്ന കാത്തിരിപ്പിലാണ് കൊച്ചി.

കല്യാൺ സിൽക്ക്സ് മുഖ്യ സ്പോൺസറായ വനിതാ മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയാണ്. കംഫർട്ട് പാർട്ട്ണർ വിസ്റ്റാർ, ജ്യുവലറി പാർട്ണർ അമേറ ജ്യുവൽസ്, സ്കിൻ ആൻഡ് ഹെയർ കെയർ പാർട്ണർ മെഡി മിക്സ്, ബ്യൂട്ടി പാർട്ണർ ഡാസ്‌ലർ, ഡ്രീം ഹോം പാർട്ണർ റെഡ് പോർച്ച് എന്നിവർ ഇവന്റിന് പിൻബലമേകും.