Monday 08 March 2021 11:55 AM IST : By സ്വന്തം ലേഖകൻ

ഭർത്താവാണ് നിന്റെ ലോകം എന്ന് പറഞ്ഞാൽ പറയണം, ‘ഞാൻ എന്നെ ആർക്കും വിറ്റിട്ടില്ലെന്ന്’: പെണ്ണിന്റെ ചുണ: കുറിപ്പ്

athira-ushga

പെണ്ണിന്റെ ചുണയും തന്റേടവും എന്തെന്ന് തിരിച്ചറിയുന്നതിലേക്ക് ലോകം വളർന്നിരിക്കുന്നു. ഓരോ വനിത ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നതും അവളുടെ വിജയഗാഥകളാണ്. ആണിന്റെ നിഴലിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് പറക്കുന്ന പെൺമയ്ക്ക് ആദരമർപ്പിച്ച് ഹൃദ്യമായ കുറിപ്പ് പങ്കിടുകയാണ് ആതിര ഉഷ വാസുദേവൻ. ഫെയ്സ്ബുക്കിലൂടെയാണ് ആതിരയുടെ ഹൃദയംനിറയ്ക്കും കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അടുത്ത വീട്ടിലെ ചേച്ചിയെ നോക്കി,അവള് മിടുക്കിയാ, വീട്ടിലെ മുഴുവൻ പണിയും കഴിഞ്ഞു ജോലിക്കും പോകുന്നുണ്ടെന്ന് പറഞ്ഞാല് പറഞ്ഞേക്കണം,

"എനിക്ക് മിടുക്കിയാവണ്ട".

കല്യാണം കഴിഞ്ഞാൽ ഭർത്താവും അവന്റെ വീട്ടുകാരും അണ് നിന്റെ ലോകം എന്ന് പറഞ്ഞാൽ പറഞ്ഞേക്കണം,

"ഞാൻ എന്നെ ആർക്കും വിറ്റിട്ടില്ലെന്ന്".

അടുക്കളയിൽ നിന്നെ കാണാറില്ലല്ലോ എന്നുപറഞ്ഞാൽ പറഞ്ഞേക്കണം," സ്വീകരണമുറിയിൽ ഞാൻ ഉണ്ടാവാറുണ്ട് എന്ന് "

മിലിറ്ററിയിൽ ചേരാൻ ആഗ്രഹിക്കുമ്പോ പൈലറ്റ് ആവാൻ മോഹിക്കുമ്പോ, പെണ്ണുങ്ങൾക്ക് പറ്റിയ പണി ടീച്ചറും നഴ്സ് ഉം ഒക്കെയാണ് എന്ന് പറഞ്ഞാല് പറഞ്ഞേക്കണം, "എന്റെ കാര്യം ഞാൻ നോക്കിക്കോളാം നിങ്ങള് നിങ്ങടെ പണിയെടുക്കെന്ന്".

ഉത്സവങ്ങളുടെയും വിശേഷങ്ങളുടെയും പേര് പറഞ്ഞു മാസമുറക്ക് ആരെ ലും മാറ്റിനിർത്തിയാൽ പറഞ്ഞേക്കണം "എനിക്ക് പകർച്ചവ്യാധി ഒന്നും ഇല്ലെന്ന്"

കല്യണക്കാര്യത്തിൽ നിന്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ലെന്ന് പറഞ്ഞാല് പറഞ്ഞെക്കണം "ഇത് എന്റെ കല്യണമാണെന്ന് "

വീട്ടുജോലികൾ ഒന്നും അറിയില്ല എങ്ങനെയാ കല്യാണം കഴിച് ജീവിക്കുന്നത് എന്ന് ചോദിച്ചാൽ പറഞ്ഞേക്കണം "അത് ഞങ്ങൾ രണ്ടാളും കൂടി ഒരുമിച്ചു പഠിച്ചോളാന്ന്"

ഇങ്ങനെ മറുപടികൾ പറഞ്ഞു പറഞ്ഞു മടുത്തിരിക്കുമ്പോൾ ആരെങ്കിലും വനിതാ ദിനാശംസയും ആയി വന്നാൽ അവനോടു പറഞ്ഞേക്കണം "എല്ലാക്കാര്യത്തിലും ഒപ്പം നിൽക്കുന്നവരെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന്"

നമുക്കൽപം തന്റേടികളും തന്നിഷ്ട്ടക്കാരികളും ആവമെന്നെയ് !!

നമുക്കെന്തിന് ഒരു ദിവസം.. എന്നും നമ്മുടെ ദിനങ്ങൾ ആണല്ലോ, 👯💃👯

#women's day

Athira Usha Vasudevan