Monday 08 March 2021 02:34 PM IST : By സ്വന്തം ലേഖകൻ

അന്ന് ടെൻഷനടിച്ച ഭർത്താവിന് സഹായിയായി, ഇന്ന് ഭർത്താവിന്റെ സഹായത്തോടെ സംരംഭകയായി: വേറിട്ട കുറിപ്പ്

rani-women-fbb

പ്രതിബന്ധങ്ങൾ കണ്ട് പകച്ചു നിൽക്കേണ്ടവളല്ല ചങ്കുറപ്പോടെ ജീവിതത്തെ നേരിടേണ്ടവളാണ് പെണ്ണെന്ന് ഓർമ്മപ്പെടുത്തുകയാണ് റാണി നൗഷാദ്. സംരംഭകയും സാമൂഹിക പ്രവർത്തകയുമായ റാണി തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ മുൻനിർത്തിയാണ് വനിത ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പെണ്ണിന്റെ സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും അവൾ തന്നെയാണ് കണ്ടെത്തേണ്ടതെന്നും റാണി കുറിപ്പിൽ ചേർത്തുവയ്ക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഈ വനിതാദിനത്തിൽ
ഭൂമിയിലെ എല്ലാ സ്ത്രീകൾക്കും,,,

അവരെ നല്ല വസ്ത്രങ്ങളിലും,ആഭരണങ്ങളിലും, മുടിയഴകിലും ഒക്കെ സുന്ദരികൾ ആണെന്ന് അഭിനന്ദിക്കുന്ന,അവർക്കായി അരങ്ങുകളൊരുക്കി അവരെ ശാക്‌തീകരിയ്ക്കുന്ന ഭർത്താക്കന്മാർ ഉൾപ്പെടെയുള്ള എല്ലാ പുരുഷന്മാർക്കും ആശംസകൾ നേരുന്നു....
എന്റെ മകൾ പലപ്പോഴും എന്നോട് ചോദിയ്ക്കാറുണ്ട്...!!!
ഒരു സ്ത്രീക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന്...? അപ്പോഴൊക്കെ ഞാൻ പറയും,,,,അങ്ങനെ ഒരു ചോദ്യം ചോദിയ്ക്കെയേ വേണ്ട,
എന്തും ചെയ്യാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന്....!!

കാരണം അത്രയും പവർഫുൾ ആയതുകൊണ്ടാണ് ദൈവം അവളെ അമ്മയാകാൻ യോഗ്യയാക്കിയത്....
ഏറ്റവും painful ആയിട്ടുള്ള പ്രസവവേദന അവളിൽ മാത്രം നിക്ഷിപ്തമാക്കിയത്...

പെണ്ണിന്റെ അതിരുകളും,പരിധികളും നിശ്ചയിക്കേണ്ടത് പെണ്ണ് തന്നെയാണ്....
പുരുഷന് നൽകിയതിനേക്കാൾ കൂടുതൽ ഗുണങ്ങൾ സ്ത്രീക്കു ദൈവം നൽകാൻ കാരണവും അതുതന്നെയാണ്...
എന്തു കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ഒരു കാര്യത്തിൽ മാത്രം അവൾ കൃത്യത പുലർത്തേണ്ടി വരും....
അത് അവളുടെ inner circle നെക്കുറിച്ചാണ്....!

ഒരാളെ,ഒരാണിനെ എവിടെ നിർത്തണം, അല്ലെങ്കിൽ ഒരു സൗഹൃദത്തിന്റെ അടുപ്പം എവിടെ വരെ ആകാമെന്ന കൃത്യമായ അകലം....
അത് പെണ്ണ് അറിഞ്ഞിരുന്നാൽ ലോകത്തിലെ ഏറ്റവും മനോബലം നേടിയ, bold and beautiful എന്ന പദം അവൾക്ക് കിട്ടുന്ന അംഗീകാരമായിരിയ്ക്കും....!!
ഒരാൾ തന്റെ inner circle നെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പെണ്ണിനും ആണിനും ഒരുപോലെ ബാധകവുമാണ്....

അത് അറിഞ്ഞിരുന്നാൽ
സമൂഹവുമായി ബന്ധപ്പെട്ടു നിന്നു പ്രവർത്തിയ്ക്കുമ്പോൾ അവൾക്ക് ഒന്നിനെയും, ആരെയും ഭയപ്പെടേണ്ടി വരില്ല...!!!
സ്ത്രീസ്വാതന്ത്ര്യവും,സ്ത്രീസമത്വവും പറഞ്ഞുകൊണ്ട് നമ്മൾ ഇന്നും സമരം ചെയ്യുന്നുണ്ട്. എന്നിട്ട് അത് കിട്ടിയോ...??
ഒരുപക്ഷേ ഇനിയുമൊരൻപത് വർഷങ്ങൾ കഴിയുമ്പോൾ കിട്ടുമായിരിയ്ക്കും....
സ്വന്തം സന്തോഷങ്ങൾക്കു വേണ്ടിയെങ്കിലും ഞാൻ എന്റേത് കൂടിയായ ചിലതൊക്കെ ചെയ്യുന്നുണ്ട്, ഞാൻ അതിൽ അഭിമാനിക്കുന്നു എന്നു പറയാൻ കഴിയണമെങ്കിൽ ,,,
അതിനുവേണ്ടി നാം ഓരോ കാര്യങ്ങളിലും എടുക്കുന്ന ഇനിഷിയേറ്റിവ്സ് ആണ്...
എന്ത്‌ ഇനിഷിയേറ്റീവ്സ്‌ എന്നു ചോദിച്ചാൽ എനിക്ക് പറയാൻ എന്റെ അനുഭവങ്ങൾ തന്ന അറിവാണ് കൂടുതലും....
വിവാഹം കഴിഞ്ഞു വന്ന കാലത്ത് ഭർത്താവിന് ഫർണിച്ചർ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് ഉണ്ടായിരുന്നു...
അവിടെ തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാർ പണിയെടുത്തിരുന്നു. പൊങ്കൽ പോലുള്ള ഉത്സവ സമയങ്ങളിൽ പലരും നാട്ടിലേയ്ക്ക് പോയി തിരിച്ചു വരാൻ പത്തുമുതൽ പതിനഞ്ചുദിവസങ്ങൾ വരെ സമയമെടുത്തിരുന്നു...

ആ അവസരങ്ങളിൽ ഫർണിച്ചർ പല സ്ഥലങ്ങളിലുമുള്ള കടകളിലേയ്ക്ക് കൊണ്ടുപോകാനുള്ള വണ്ടികൾ രാത്രിയിൽ വീടിനു പുറത്ത് കാത്തു കിടപ്പുണ്ടാവും....
വീടിനോട് ചേർന്നായിരുന്നു അന്ന് പണിസ്ഥലവും...
ഞാൻ നോക്കുമ്പോളെല്ലാം ഭർത്താവ് നല്ല ടെൻഷനിൽ,, ബാക്കിയുള്ള ജോലിക്കാരോടൊപ്പം സഹായിയായി പല ജോലികളും തിടുക്കപ്പെട്ടു ചെയ്തു തീർക്കാൻ ശ്രമിയ്ക്കുകയാവും...
അത്രയും കഷ്ടപ്പെടുന്ന ദിവസങ്ങളിൽ ഞാനും അദ്ദേഹത്തിന്റെ ഒപ്പം ആ ജോലികൾ ചെയ്യാൻ ശ്രമിച്ചിരുന്നു...
ആദ്യമൊക്കെ കഠിനമായിരുന്നെങ്കിലും പതിയെക്കൊണ്ട് ഞാൻ അത് പഠിച്ചെടുത്തു....
(പോളിഷിങ് പോലുള്ള പണികൾ )
ആദ്യം നീ ചെയ്തത് ശരിയാകുന്നില്ല എന്നു പറഞ്ഞയാൾ പിന്നീട്,,
ഞാൻ നന്നായി ചെയ്യുന്നുണ്ട് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചു...
അവിടെ നിന്നും തുടങ്ങിയ യാത്രയിൽ അദ്ദേഹം ചെയ്‌ത ബിസിനസുകളിൽ അദ്ദേഹത്തോടൊപ്പം ഞാനും അറിവു നേടി...
ബിസിനസിന്റെ bottom level എന്താണെന്ന് പഠിച്ചു....
ഒരുപോലെ കസേരകൾ പങ്കിട്ടു. മീറ്റിംഗുകളിൽ പങ്കെടുത്തു. യാത്രകൾ ചെയ്തു....
എനിക്ക് സ്വന്തം ബിസിനസ് വേണമെന്ന് തോന്നിയപ്പോൾ ഞാൻ അതും അദ്ദേഹത്തെ അറിയിച്ചു....
അങ്ങനെ അദ്ദേഹത്തിന്റെയും,മകന്റെയും സഹായത്തോടെ
ഞാനും ഒരു സംരംഭകയായി....

എന്റെ ആഗ്രഹങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാൻ നേടിയെടുത്തതാണ്....
അതിനായി ഞാൻ എടുത്ത initiatives ആണ് പ്രധാനം....
ഇന്ന് ഞാൻ എവിടെ പോകുന്നു, അല്ലെങ്കിൽ എന്താണ് വൈകിയത് എന്നൊരു പേടിയോ ടെൻഷനോ ഇല്ലാത്ത വിധം ഞാൻ എന്റെ ജോലികളിൽ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സന്തോഷത്തോടെ
ഏറെ അഭിമാനത്തോടെ പ്രവർത്തിക്കുന്നു...
ഞാൻ ചെയ്തു തുടങ്ങുന്നിടത്ത് നിന്നും,,,,,
എന്റെ സ്വാതന്ത്ര്യവും,എന്റെ തുല്യതയും,എന്റെ അവകാശങ്ങളും എന്നിലേക്ക്‌ എത്തും എന്നുതന്നെയാണ് വിശ്വസിയ്ക്കുന്നത്....!!
അത് അടുക്കളയിൽ ആയാലും അരങ്ങിൽ ആയാലും....
വിവേചനപ്പെടാതെ എന്തും എനിക്കും കഴിയും എന്ന് ചിന്തിച്ചുതുടങ്ങുക....

ചേട്ടാ ഈ തേങ്ങ ഒന്ന് തൊണ്ട് കളഞ്ഞു തരോ എന്നു ചോദിയ്ക്കുമ്പോൾ നമ്മളെക്കൊണ്ട് അതിനു കഴിയില്ല എന്നുകൂടി കരുതാവുന്നതാണ്.... ഭാര്യയെ അടുക്കളയിൽ ഭർത്താവ് സഹായിക്കുന്നതുമായി ഇതിനു ബന്ധമൊന്നുമില്ല....
പക്ഷേ ജീവിതത്തിൽ തേങ്ങ തൊണ്ടുകളയാൻ ഒന്നു ശ്രമിച്ചിട്ടുപോലുമില്ലെങ്കിലോ...??
പിന്നെ എങ്ങനെ നമുക്ക് അതിലും കഠിനമായ കടമ്പകൾ കടന്നു പോയി സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കാനും, സമത്വവും സ്വാതന്ത്ര്യവും നേടിയെടുക്കാനും പറ്റും....
പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ ജോലിയായാലും ബിസിനസ്‌ ആയാലും അറിയാൻ ശ്രമിക്കാം...
മറ്റൊന്നും അവിടെ നമുക്ക് ചെയ്യാനായില്ലെങ്കിൽ അദ്ദേഹത്തിന് അതിനുവേണ്ടുന്ന സപ്പോർട്ടുകൾ ചെയ്തുകൊടുക്കാം... (മാനസികമായി)
സ്വന്തമായി ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും തനിയെ ചെയ്യാൻ ശ്രമിക്കാം...
സിംഗിൾ പേരെന്റ് നെ കണ്ടിട്ടില്ലേ...!!

എത്ര എത്ര ചുമതലകളാണ് ആവർ ഭംഗിയായി കൈകാര്യം ചെയ്യുന്നത്...
ഈ ദിവസം നമുക്ക് അവർക്കുമൊരു ബിഗ് സല്യൂട്ട് നൽകാം...
ഇനി വേണമെങ്കിൽ നമുക്ക് വാദിക്കാം,,,
ഓ ഇതൊക്കെ നിങ്ങളുടെ കെട്ടിയോന്റെ അടുക്കൽ നടക്കും. എന്റെ വീട്ടിൽ നടക്കില്ലന്ന്.അങ്ങനെ ഉള്ളവരോട് എനിക്കു പറയാനുള്ളത്....
ഏതൊരു കാര്യം എടുത്താലും law of average എന്നൊരു കണക്കുണ്ടാവും....
ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌...(ഇതൊരു കണക്ക് മാത്രമാണ്. പ്രതീക്ഷിക്കുമ്പോൾ
കൂടുതൽ ആവരുത്,ഇത്രേ ആകാവൂന്ന് )

പത്തിൽ രണ്ടോ മൂന്നോ ഒക്കെ വരുന്നൊരു കണക്ക് ...10: 2 or 3
പത്തിൽ രണ്ടോ, മൂന്നോ പേർക്ക് ഇതൊക്കെ ശരിയാവുമ്പോൾ ബാക്കിവരുന്നവർക്ക് ഒന്നും ശരിയാവുന്നുണ്ടാവില്ല...
എങ്കിലും,, എല്ലാക്കാര്യങ്ങളേയും ഏറ്റെടുത്തു ചെയ്യാനുള്ള ഒരു ഊർജ്ജം നേടിയെടുക്കുക....
അവിടെ,,നമ്മുടെ സ്വപ്നങ്ങൾ പൂക്കുന്നതും, കായ്ക്കുന്നതും,സുഗന്ധം പരത്തുന്നതുമൊക്കെ കാണാനും അനുഭവിക്കാനും കഴിയും....
ആദ്യം അംഗീകരിയ്ക്കാത്തവർ പോലും പതിയെപ്പതിയെ നമ്മളെ അംഗീകരിയ്ക്കുന്നതും ബഹുമായ്ക്കുന്നതുമൊക്കെക്കാണാനാകും..!!
ഇന്ന് ഇവിടെ ഞാൻ എന്റെ മോളോടൊപ്പം (മകന്റെ ഭാര്യ)ഡാൻസ് ചെയ്യുന്നുണ്ട്...
അതിനു മറ്റുള്ളവർ എന്തുകരുതാനാണ്...
ഞാൻ മാത്രമല്ല പതിനെട്ടും, ഇരുപത്തിയഞ്ചും, നാൽപ്പതും അറുപതുമൊക്കെ വയസ്സുള്ളവർ ഒന്നിച്ച് ഈ ദിവസം ആഘോഷിക്കുകയാണ്...
അതെ....!!

ഈ വനിതാദിനം ഞങ്ങൾ പെണ്ണുങ്ങൾ പ്രായഭേദമില്ലാതെ മനോഹരമാക്കുകയാണ്...
ഇഷ്ടമുള്ള വസ്ത്രം ധരിച്ചുകൊണ്ട്,,, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട്,,,
മറ്റുള്ളവർ എന്തുകരുതും എന്ന വൃത്തികെട്ട ചിന്തയെ കുഴിച്ചുമൂടിക്കൊണ്ട് ഞങ്ങൾ പെണ്ണുങ്ങൾ
പരസ്പരം,,,

നമ്പറുകൾ കൊണ്ട് അടയാളം ചെയ്ത വയസ്സിന്റെ ഇടത്തും വലത്തും നിൽക്കുന്ന അക്കങ്ങളെ സൗകര്യപൂർവ്വം മാറ്റി വായിയ്ക്കുകയാണ്....(61=16)
ഞങ്ങൾ നാൽപ്പതുകളും, അൻപതുകളും ആഘോഷിയ്ക്കുന്നത് മക്കളുടെയും, കൊച്ചുമക്കളുടെയും, മരുമക്കളുടെയും കൂടെയാണ്.....
പാടിയും ആടിയും കഥകൾ പറഞ്ഞും കിട്ടിയ സമയവും, സന്തോഷങ്ങളും,സ്വാതന്ത്ര്യവും ഞങ്ങൾ അനുഭവിയ്ക്കുകയാണ്....
ഒന്നും ആർക്കും നഷ്ടമായിട്ടില്ല,, അത് നമ്മൾ കണ്ടെത്താഞ്ഞിട്ടാണ്....
ഇനി കണ്ടെത്തിയാലും വേണ്ടാന്ന് വച്ചിട്ടാണ്....

~റാണിനൗഷാദ്