ഒരു കുടുംബം അതിലെ അംഗങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണെന്നാണ് സങ്കല്പം. എന്നാൽ സ്ത്രീകൾ ഏറ്റവും അധികം അതിക്രമങ്ങൾക്ക് ഇരയാകുന്നതും മാനസിക പ്രശ്നങ്ങൾ നേരിടുന്നതും ഒരു കുടുംബത്തിനകത്താണന്നുളളത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നഗ്ന സത്യമാണ്.
വിവാഹം കഴിഞ്ഞു സ്വന്തം കുടുംബത്തിലെ അതേ സ്നേഹവും കരുതലും പ്രതീക്ഷിച്ചെത്തുന്ന ഒരു പെൺകുട്ടിക്ക് പലപ്പോഴും ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാകാറില്ല എന്ന് മാത്രമല്ല ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകേണ്ടതായും വരുന്നു.
സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക അതിക്രമങ്ങൾ Domestic Violence Act 2005 പ്രകാരം ശിക്ഷാർഹമാണ്. ഗാർഹിക പീഡനം എന്നാൽ ശാരീരികമായ പീഡനം മാത്രമല്ല വാച്യമോ, വൈകാരികമോ ആയ പീഡനം, ലൈംഗികമായ പീഡനം , സാമ്പത്തികമായ പീഡനം എന്നിവയെല്ലാം അതിന്റെ പരിധിയില്‍ വരുന്നു.
“സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിച്ചുക്കൊണ്ട് സ്ത്രീയുടെ മീതെ ചെയ്യുന്ന എല്ലാ സാമ്പത്തിക പീഡനങ്ങളും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ് “ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തയാറാക്കിയ ഷോർട്ട് ഫിലിം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് റിലീസ് ചെയ്തു.
സ്ത്രീ നമ്മുടെ കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ തുറകളിലും തുല്യ പങ്കാളിത്തം വഹിക്കേണ്ടവൾ ആണെന്ന തിരിച്ചറിവ് പകരുകയാണ് ഷോർട്ട്ഫിലിമിലൂടെ. വിഡിയോ കാണാം;