ഇൻബിൽറ്റ് കബോർഡുകളുടെ പകിട്ടിനു മുന്നിൽ അടിയറവു പറയേണ്ടിവന്ന സ്റ്റീൽ അലമാരകൾ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഒരു ഒന്നൊന്നര വരവാണ്. കാഴ്ചയിൽ പ്ലൈവുഡും വിവിധ ബോർഡുകളും നൽകുന്ന അതേ പൂർണതയോടെ വിപണി തിരിച്ചു പിടിക്കുകയാണ് സ്റ്റീൽ അലമാരകൾ. വെൽഡഡ് റെഡിമെയ്ഡ് അലമാര പണ്ട് ഉണ്ടായിരുന്ന റെഡിമെയ്ഡ്

ഇൻബിൽറ്റ് കബോർഡുകളുടെ പകിട്ടിനു മുന്നിൽ അടിയറവു പറയേണ്ടിവന്ന സ്റ്റീൽ അലമാരകൾ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഒരു ഒന്നൊന്നര വരവാണ്. കാഴ്ചയിൽ പ്ലൈവുഡും വിവിധ ബോർഡുകളും നൽകുന്ന അതേ പൂർണതയോടെ വിപണി തിരിച്ചു പിടിക്കുകയാണ് സ്റ്റീൽ അലമാരകൾ. വെൽഡഡ് റെഡിമെയ്ഡ് അലമാര പണ്ട് ഉണ്ടായിരുന്ന റെഡിമെയ്ഡ്

ഇൻബിൽറ്റ് കബോർഡുകളുടെ പകിട്ടിനു മുന്നിൽ അടിയറവു പറയേണ്ടിവന്ന സ്റ്റീൽ അലമാരകൾ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഒരു ഒന്നൊന്നര വരവാണ്. കാഴ്ചയിൽ പ്ലൈവുഡും വിവിധ ബോർഡുകളും നൽകുന്ന അതേ പൂർണതയോടെ വിപണി തിരിച്ചു പിടിക്കുകയാണ് സ്റ്റീൽ അലമാരകൾ. വെൽഡഡ് റെഡിമെയ്ഡ് അലമാര പണ്ട് ഉണ്ടായിരുന്ന റെഡിമെയ്ഡ്

ഇൻബിൽറ്റ് കബോർഡുകളുടെ പകിട്ടിനു മുന്നിൽ അടിയറവു പറയേണ്ടിവന്ന സ്റ്റീൽ അലമാരകൾ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഒരു ഒന്നൊന്നര വരവാണ്. കാഴ്ചയിൽ പ്ലൈവുഡും വിവിധ ബോർഡുകളും നൽകുന്ന അതേ പൂർണതയോടെ വിപണി തിരിച്ചു പിടിക്കുകയാണ് സ്റ്റീൽ അലമാരകൾ.

 

ADVERTISEMENT

വെൽഡഡ് റെഡിമെയ്ഡ് അലമാര

പണ്ട് ഉണ്ടായിരുന്ന റെഡിമെയ്ഡ് സ്റ്റീൽ അലമാരകൾ ഇപ്പോഴുമുണ്ടെങ്കിലും അതിനു പുതിയ മുഖവും ഫിനിഷുമാണ്. വെൽഡഡ് മോഡൽ എന്നാണ് അത്തരം അലമാരകളെ വിളിക്കുന്നത്. പണ്ടത്തെ വെൽഡഡ് അലമാരകളുടെ അരികുകൾ ഉരുണ്ടതായിരുന്നെങ്കിൽ ഇപ്പോഴത്തേതിന്റേത് L ആകൃതിയിലാണ്. പുതിയ ഇന്റീരിയറുകളോടു ചേരുന്ന വിധത്തിൽ മിനിമലിസ്റ്റിക് ആകൃതിയും ഡിസൈനുമാണ് ഇത്തരം വെൽഡഡ് അലമാരകൾക്ക്. പ്രീമിയം, നോർമൽ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ധാരാളം മോഡലുകൾ ഉണ്ട്. ഒന്ന്, രണ്ട് മൂന്ന് വാതിലുകളോടു കൂടി ലഭിക്കും.

ADVERTISEMENT

പൂർണമായും കസ്റ്റമൈസ്ഡ്

ഇൻബിൽറ്റ് കബോർഡുകൾ പോലെ ഭിത്തിയുടെ മുഴുവൻ ഭാഗവും കവർ ചെയ്യുന്ന തരത്തിൽ സ്റ്റീൽ അലമാരകൾ കസ്റ്റമൈസ് ചെയ്യാനാകും. സാധാരണ അലമാരകൾക്ക് ആറര അടി ഉയരമാണ്. എന്നാൽ കസ്റ്റമൈസ്ഡ് അലമാരകൾ 7.8 അടി (240 സെമീ) വരെ ഉയരത്തിൽ നിർമിച്ചു നൽകും. സ്ഥലം ലാഭിക്കാൻ സഹായിക്കുന്ന സ്ലൈഡിങ് വാതിലുകളും ലഭ്യമാണ്. കൂടാതെ, എത്ര വാതിലുകൾ വേണമെന്നതും അകത്തെ ക്രമീകരണങ്ങളും വീട്ടുകാർക്കു തിരഞ്ഞെടുക്കാം. സൈറ്റിൽ കൊണ്ടുവന്ന് വിളക്കിച്ചേർക്കാനും പുതിയ സ്ഥലത്തു കൊണ്ടുപോയി സെറ്റ് ചെയ്യാനുമുള്ള ക്രമീകരണങ്ങൾ പ്രമുഖ കമ്പനികൾ എല്ലാം ചെയ്യുന്നുണ്ട്.

ADVERTISEMENT

അഴിച്ചെടുക്കാം, കൂട്ടിച്ചേർക്കാം

ഭാരമാണ് സ്റ്റീൽ അലമാരകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ആവശ്യാനുസരണം അഴിച്ചെടുക്കാനും വിളക്കിച്ചേർക്കാനും കഴിയുമെങ്കിൽ ഈ ഭാരം പ്രശ്നമല്ല. മാത്രമല്ല, ഇടയ്ക്കിടെ വീട് മാറുന്നവർക്ക് ഇത് വളരെ സഹായകരവുമാണ്. ഇഷ്ടമുള്ള അലമാര തിരഞ്ഞെടുത്താൽ കമ്പനിക്കാർ അത് വീട്ടിൽ കൊണ്ടുവന്ന് യോജിപ്പിച്ചു തരും. അസംബിൾഡ് സ്റ്റീൽ അലമാര എന്നാണ് ഈ മോഡൽ അറിയപ്പെടുന്നത്. രണ്ടോ മൂന്നോ വാതിലുകൾ ഉള്ള അലമാരകളുടെ വിവിധ മോഡലുകൾ ആണ് ഈ വിഭാഗത്തിൽ പ്രധാനമായി വരുന്നത്. അലമാരയുടെ ഉൾഭാഗത്തെ അറകളുടെ ക്രമീകരണം ഒരു പരിധി വരെ വീട്ടുകാരുടെ താൽപര്യപ്രകാരമാകാം എന്നത് ഈ മോഡലിന്റെ പ്രധാന ആകർഷണമാണ്.

സ്ത്രീകൾക്കും പുരുഷൻമാർക്കും വേറെ

റെഡിമെയ്ഡ് വെൽഡഡ് മോഡലുകളിൽ ഉള്ളിലെ അറകൾ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായിത്തന്നെ ക്രമീകരിച്ചിരിക്കുന്നു. പുരുഷൻമാർക്കു വേണ്ടിയുള്ള മോഡലിൽ ലോക്കർ വലുതാണ്. ഷർട്ട് തൂക്കിയിടാൻ സൗകര്യപ്പെടും വിധമുള്ള അറയ്ക്കാണ് പ്രാധാന്യം. സ്ത്രീകൾക്കു വേണ്ടി ഡിസൈൻ ചെയ്ത മോഡലുകളിൽ വസ്ത്രങ്ങൾ അടുക്കിവയ്ക്കു ന്നതിനാണ് മുൻഗണന. ലോക്കർ താരതമ്യേന ചെറുതുമാണ്. പഴയ സ്റ്റീൽ അലമാരകളുടെ അടിവശം തുറന്നിരിക്കുന്നതിനാൽ പൊടി അടിയുന്ന പ്രശ്നമുണ്ടായിരുന്നു. പുതിയ മോഡലുകളിൽ പലതിലും കാലുകളോടു ചേർന്ന ഭാഗം അടഞ്ഞിരിക്കുന്നു. ഇത് ആവശ്യത്തിന് തുറന്ന് വൃത്തിയാക്കാം.

നിറങ്ങളിൽ പുതുമ

നരച്ച നിറങ്ങളാണ് സ്റ്റീൽ അലമാരകളെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലെത്തുക. എന്നാൽ ആ ചിത്രം മായ്ച്ചുകളയേണ്ട നേരമായി. റെഡിമെയ്ഡ് വെൽഡഡ് അലമാരകളിൽ ഏകദേശം 10 നിറങ്ങൾ ലഭ്യമാണ്. കസ്റ്റമൈസ് ചെയ്യുകയാണെങ്കിൽ 15 വ്യത്യസ്ത നിറങ്ങൾ ലഭിക്കും. അലമാരയുടെ ബോഡി മിക്കവാറും വെള്ളയോ ഐവറിയോ ആയിരിക്കും. വാതിലുകളിലാണ് നിറവൈവിധ്യമുള്ളത്. ട്രെൻഡ് ആയ പേസ്റ്റൽ നിറങ്ങളും കുട്ടികളെ ആകർഷിക്കുന്ന പാറ്റേണുകളുമൊക്കെ ലഭിക്കും. തുരുമ്പ് വരാതിരിക്കാനുള്ള ട്രീറ്റ്മെന്റ് ചെയ്താണ് മുകളിൽ പിയു കോട്ടിങ്ങിലൂടെ നിറം നൽകുന്നത്. നിറം മങ്ങാത്തതിനാൽ ഇടയ്ക്കിടെ പെയിന്റിങ് ആവശ്യമില്ലെന്ന് കമ്പനിക്കാർ അവകാശപ്പെടുന്നു. ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കാം.

ചെലവ് കൂടിയും കുറഞ്ഞും

ചെലവ് നോക്കി വാതിലുകൾ വാങ്ങുന്നവർക്കും സ്റ്റീൽ അലമാരകളിൽ ഇഷ്ടമുള്ളതു കണ്ടെത്താനാകും. പ്രാദേശികമായി നിർമിക്കുന്ന സ്റ്റീൽ അലമാരകളാണ് ചെലവ് കുറഞ്ഞ വിഭാഗത്തിലുള്ളത്. സ്റ്റീലിന്റെ ഗേജും എത്ര വാതിലുകൾ ഉള്ളതാണെന്നും അനുസരിച്ച് വിലയിൽ വ്യത്യാസം വരും. 8,000 രൂപ മുതൽ ഇത്തരം സ്റ്റീൽ വാതിലുകൾക്ക് വില വരും. കമ്പനി നിർമിത അലമാരകൾ തടിയേക്കാൾ ചെലവ് കുറവാണ് എന്നേ പറയാനാകൂ. റെഡിമെയ്ഡ് വെൽഡഡ് മോഡൽ ഏകദേശം 20,000Ð80,000 രൂപയും അസംബിൾഡ് മോഡൽ 50,000Ð 1,40,000 രൂപയും വരും. 18,20,22 ഗേജുകളിലുള്ള മോഡലുകൾക്കാണ് കമ്പനിക്കാർ പ്രാധാന്യം കൊടുക്കുന്നത്. വില കൂടിയാലും ഈടും കാണാനുള്ള ഭംഗിയുമാണ് കമ്പനി ഉൽപന്നത്തിന്റെ മേന്മ. n

കടപ്പാട്:

ലൂക്രം വെഞ്ചുവേഴ്സ്

ഗോദ്റേജ് ഇന്റീരിയോ ഓതറൈസ്ഡ് ഡീലർ,

പാപ്പനംകോട്, തിരുവനന്തപുരം

 

 

ADVERTISEMENT