എൻജിനീയറിങ് രംഗത്തെ മികവിനുള്ള രാംകോ സൂപ്പർക്രീറ്റ് – വനിത വീട് എൻജിനീയർ അവാർഡുകൾ നാളെ (വെള്ളി) കൊച്ചി താജ് വിവാന്ത ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഹൈദരബാദിലെ സത്യവാണി പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ പൊന്നാട സൂര്യ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.

പ്രമുഖ സിമന്റ് നിർമാതാക്കളായ രാംകോ സൂപ്പർക്രീറ്റിന്റെയും എൻജിനീയർമാരുടെ സംഘടനയായ ലെൻസ്ഫെഡിന്റെയും സഹകരണത്തോടെ 15 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. സിവിൽ, സ്ട്രക്ചറൽ മേഖലകളിൽ പ്രത്യേക പുരസ്കാരങ്ങൾ ഉണ്ടാകും.

ADVERTISEMENT

ഇരുന്നൂറിലധികം എൻട്രികൾ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഡോ. ശോഭ സൈറസ്, ഡോ. എ.എസ്. സജിത്, ഡോ. വി.ജയ, ഡോ. എം.വി. അനിൽ കുമാർ എന്നിവരായിരുന്നു ജൂറി.

ADVERTISEMENT