മൊബൈൽ ഫോൺ ഇന്ന് പൂർണമായും ഒഴിവാക്കാനാകില്ല. എങ്കിലും മധുവിധുകാലത്തും വിവാഹ ജീവിതത്തിലും മൊബൈൽ ഫോൺ സംസാരവും ചാറ്റിങ്ങും വാട്സ്ആപും നിയന്ത്രിച്ചേ തീരൂ. ‘എന്നേക്കാൾ പ്രധാനം സുഹൃത്തുക്കളാണെ’ന്ന് തുടക്കം മുതലേ തോന്നിയാൽ പ്രശ്നമാകാം. മാറിയിരുന്ന് സംസാരിക്കാതെ, പങ്കാളിയുടെ മുന്നിൽ വച്ച് പറയാവുന്ന കാര്യങ്ങൾ മതി ഇനിയുള്ള ജീവി തത്തിൽ എന്നു തീരുമാനിക്കുക. ഭാര്യയ്ക്കു വരുന്ന കോളുകൾ ഭർത്താവിനും തിരിച്ചും അറ്റെൻഡ് ചെയ്യാൻ പറ്റണം. സമൂഹമാധ്യമങ്ങളുടെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്.
ഞങ്ങൾ മധുവിധുയാത്രയിലാണെന്ന് ലോകത്തോടു വിളിച്ചു പറയാൻ സമൂഹമാധ്യമങ്ങൾ പോലെ വേറൊന്നില്ല. നിർബന്ധമാണെങ്കിൽ കുറച്ച് ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുക. കൂടുതൽ വൈകാരികമായതും അടുപ്പം കാണിക്കുന്നതുമായ ചിത്രങ്ങൾ ഒഴിവാക്കാം. സ്വകാര്യതയ്ക്ക് വില നൽകണമെന്നും അത് ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കേണ്ടതല്ല എന്നും മറന്നു പോകരുത്.

രതിമൂര്‍ച്ഛയ്ക്കായി സ്ത്രീയെ എങ്ങനെയെല്ലാം ഉത്തേജിതയാക്കാം?
എന്താണ് പ്രീമാരിറ്റൽ ഡിവോഴ്സ്? വിവാഹം തീരുമാനിച്ച ശേഷം ഉൽകണ്ഠകളുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?
മാസമുറ നീട്ടി വയ്ക്കാനുള്ള സുരക്ഷിതമാർഗങ്ങൾ എന്തൊക്കെയാണ്? മാസമുറയും ലൈംഗികതാൽപര്യവുമായി ബന്ധമുണ്ടോ?
ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം
പൊസസീവ്നെസ് പ്രശ്നമായി മാറുമോ?
ഹണിമൂൺകാലം എന്നാൽ പൊസസീവ്നെസിന്റെ കാലം എന്നു കൂടി അർഥമുണ്ട്. സ്നേഹിച്ചു സ്നേഹിച്ച് മതിവരാതെ, അവൾ എന്റെ മാത്രം എന്ന തോന്നലിലെത്തും. ആദ്യദിനങ്ങ ളായതുകൊണ്ട് രണ്ടുപേരും ആ മാനസികാവസ്ഥ ആസ്വദിച്ചേക്കാം. ഒരു പരിധി വരെ ബന്ധത്തിന്റെ കെട്ടുറപ്പിന് ഈ ചിന്ത നല്ലതുമാണ്. അതിരു കടക്കുമ്പോൾ സ്വയം തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയണമെന്നേയുള്ളൂ.
പൊസസീവ്നെസ് ദാമ്പത്യബന്ധത്തിന്റെ സ്ഥിരം മുഖ മുദ്രയാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിരുകടന്നാൽ ബന്ധത്തിന് ഭീഷണിയാകാം ഈ വില്ലൻ. ഫോൺ വിളിക്കുമ്പോൾ എടുക്കാതിരുന്നാലോ, ഫോൺ എൻഗേജ്ഡ് ആയാലോ പൊസെസീവ്നെസിന്റെ നെഗറ്റീവ് രൂപമായ സംശയം തലപൊക്കിത്തുടങ്ങും. കാര്യങ്ങൾ മനസ്സിലാക്കാതെ വഴക്കിലെത്തും. രണ്ടുപേരുടെ ഇടയിലുണ്ടാകേണ്ട വിശ്വാസം നഷ്ടമാകാതെ നോക്കുകയാണ് വേണ്ടത്. പരസ്പരം ശരിയായി മനസ്സിലാക്കിക്കഴിഞ്ഞാൽ ഒരു ഘട്ടമെത്തുമ്പോൾ പൊസസീവ് ആ കാതിരിക്കാൻ രണ്ടുപേർക്കും പ്രയാസമുണ്ടാകില്ല.
ചിത്രങ്ങൾക്ക് കടപ്പാട്:സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്:ഡോ. ശ്രീകലാദേവി. എസ്.
കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.