ADVERTISEMENT

ഞാൻ വളരെ വേദനയോടെയാണ് ഈ കത്ത് അയയ്ക്കുന്നത്,  ജനിച്ചപ്പോൾ മുതൽ എനിക്ക് കഷ്ടപ്പാട് ഒഴിഞ്ഞ നേരമില്ല.  വിവാഹം കഴിച്ച വീട്ടിലും ഇപ്പോ ൾ  അങ്ങനെ തന്നെ.  മറ്റുള്ളവരൊക്കെ  ജീവി തത്തിൽ അമിതമായി ഇടപെടുന്നു. ഭർത്താവ് ജോലിക്കു പോയാൽ ഒറ്റപ്പെട്ട അവസ്ഥയാണ്.  ഒന്നും ചെയ്യാൻ തോന്നുന്നില്ല.  ജീവിതത്തിൽ മടുപ്പ് ആകുന്നതുപോലെ. ആയില്യം നക്ഷത്രത്തിൽ  ജനിച്ചതിന്റെ ഒറ്റപ്പെടൽ ഒരു വഴിക്ക്. ഈ കഷ്ടകാലത്തിന് ഒരവസാനമുണ്ടാകുമോ?

ജനനസമയം – 14.06.1998, 8.30pm

ADVERTISEMENT

പ്രത്യുഷ ജയദേവ്, കരുനാഗപ്പള്ളി

ആദ്യമേ ഒരു കാര്യം പറയാം.  മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ  വേണ്ടി ജീവിക്കാൻ ശ്രമിക്കരുത്.

ADVERTISEMENT

എല്ലാവരെയും  തൃപ്തിപ്പെടുത്തിയാൽ   നമ്മൾ പരാജയപ്പെട്ടു എന്നാണർഥം. ഇ പ്പോൾ താങ്കൾ ഒറ്റപ്പെട്ടു വീട്ടിൽ ഇരിക്കുന്നതു കൊണ്ടാകാം  ഇത്തരം നിരാശാജനകമായ  ചിന്തകൾ ഉണ്ടാകുന്നത്. ജാതകം പരിശോധിച്ചപ്പോൾ   ജീവിതത്തിൽ മികച്ച ഉയർച്ച ഉണ്ടാകേണ്ട  ജാതകമാണ്.  പക്ഷേ, അതിനുവേണ്ടിയുള്ള  പരിശ്രമങ്ങൾ  നല്ലതുപോലെ ഉണ്ടാകണം.  ഇനിയുള്ള ദിവസങ്ങൾ അത്തരം പരീക്ഷകൾക്കു വേണ്ടിയുള്ള  തയാറെടുപ്പുകൾക്കായി തീർച്ചയായും മാറ്റി വയ്ക്കുക.

ഒരു ജോലി ലഭിച്ചാൽ ജീവിതത്തിൽ  ഉ ണ്ടാകുന്ന പോസിറ്റീവ്  മാറ്റങ്ങൾ എന്തൊക്കെയെന്ന് ചിന്തിച്ചു നോക്കുക. ആയില്യം നക്ഷത്രത്തിൽ അയൽദോഷമുണ്ട് എ ന്നൊരു ധാരണ കുറെയേറെ ആളുകൾക്കുണ്ട്.  അതുകൊണ്ടാകാം അത്തരം  കുറ്റപ്പെടുത്തലുകൾ വരുന്നത്.

ADVERTISEMENT

ശരിക്കും ജ്യോതിഷ നിയമം അനുസരിച്ച്  ആയില്യം  നക്ഷത്രത്തിന് ‘അയൽ ദോഷം’ എന്നു പറയുന്നതേയില്ല. അതുകൊണ്ടു തന്നെ അത്തരം അന്ധവിശ്വാസങ്ങൾക്കു  ചെവികൊടുക്കാതിരിക്കുക. മറ്റുള്ളവരുടെ വാക്കുകളിൽ അല്ല നമ്മുടെ ജീവിതത്തിന്റെ മൂല്യമിരിക്കുന്നത്. അതു സ്വന്തം പ്രവൃത്തിയിലൂടെ നമ്മൾ നേടണം.

ADVERTISEMENT