ADVERTISEMENT

ഞങ്ങളുടെ അമ്മ 99ാം വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങളാൽ ജൂൺ 29 ചൊവ്വാഴ്ച മരിച്ചു. മരണ സമയം 11.15 പിഎം, നക്ഷത്രം ചതയം. അവസാന നാളുകളിൽ വ ല്ലാതെ കഷ്ടപ്പെട്ടിരുന്നു. കൂടുതൽ വിഷമിപ്പിക്കാതെയും വേദന അനുഭവിപ്പിക്കാതെയും മോക്ഷം നൽകണേയെന്ന് ഞങ്ങൾ മക്കൾ പോലും പ്രാ ർഥിച്ചിരുന്നു. മരണം കഴിഞ്ഞ് വളരെ അടുത്ത ഒരാൾ വന്നു പറഞ്ഞു. ‘മരണം ചൊവ്വയാഴ്ചയാണ്. ആയുസ്സെത്താതെയാണ് മരണം.’ ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് വലിയ സങ്കടമായി.

അമ്മ എന്റെ കൂടെ ആയിരുന്നു താമസം. അവസാന നിമിഷം വരെ ഒരു പ്രയാസവും വരാതെ നോക്കിയിരുന്നതുമാണ്. മരണശേഷം ജ്യോതിഷ നിർദേശമനുസരിച്ച് ദോഷപരിഹാരമായി ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും വീട്ടിൽ ചെയ്തു. അദ്ദേഹം പറഞ്ഞതിന്റെ സത്യാവസ്ഥയെകുറിച്ചു പറഞ്ഞു തരാമോ ?

ADVERTISEMENT

രാജശേഖരൻ, കോഴിക്കോട്

അമ്മയുടെ മരണത്തിലുള്ള ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ജീവിച്ചിരിക്കുമ്പോ ൾത്തന്നെ അമ്മയെ ഏറ്റവും സന്തോഷത്തോടെയും സംതൃപ്തിയോടെയും പരിരക്ഷിച്ച താങ്കൾ ആരെങ്കിലും പറയുന്ന ഭയപ്പെടുത്തലുകളിൽ വീണ് ഹോമ പൂജാദികൾ നടത്തിയതിലുള്ള അതൃപ്തിയും അ റിയിക്കുന്നു.

ADVERTISEMENT

99 വയസ്സുള്ള അമ്മ ആയുസ്സ് എത്താതെയാണ് മരിച്ചത് എന്ന് എങ്ങനെയാണ് പറയാനാകുക.

നമുക്ക് പ്രിയപ്പെട്ടവർ എന്ന വികാരചിന്ത മാറ്റി മലയാളികളുടെ പൊതുവെയുള്ള ആയുസ്സ് എത്രയെന്ന് യുക്തിപൂർവം ചിന്തിച്ചു നോക്കൂ. ദുഃഖത്തിന്റെ ആധിക്യത്തിൽ നിന്ന് സ്വയം പുറത്ത് വരാനും അത് നിങ്ങളെ സഹായിക്കും.

ADVERTISEMENT

ചതയം നക്ഷത്രത്തിലെ മരണം വസുപഞ്ചകം എന്ന ദിവസത്തിലാണ്. അത് മറ്റൊരാൾക്കോ മരണപ്പെട്ട ആൾക്കോ യാതൊരു ദോഷവും പറയുന്നതുമല്ല. ദഹിപ്പിക്കുന്നത് കർമം ചെയ്താകണമെന്നാണ് വസുപഞ്ചകത്തിൽ പറയുന്നത്.

ചൊവ്വാഴ്ച മരിക്കുന്നതുകൊണ്ട് ദോഷം ചിന്തിക്കേണ്ട കാര്യമില്ല. ആഴ്ച മാത്രം കണക്കാക്കിയല്ല ജ്യോതിഷത്തിൽ ഗുണദോഷങ്ങൾ ചിന്തിക്കുന്നത്. നിരവധി ഘടകങ്ങൾ പരിഗണിച്ചാണ്. അത് ഈ മരണത്തിൽ ഇല്ല. ‘പുത്രൻ’ എന്ന നിലയിൽ താങ്കളുടെ കടമകൾ കൃത്യമായി നിറവേറ്റിയിട്ടുണ്ടല്ലോ. അത് ധാരാളം മതി. ഇനി പൂജ ഹോമാദികൾക്ക് പിന്നാലെ ദയവായി പോകാതിരിക്കൂ.

ADVERTISEMENT