Tuesday 06 August 2019 09:56 AM IST

സ്ത്രീ പുരുഷ ജാതക ചേർച്ച പരിഗണിക്കുമ്പോൾ ദശാസന്ധി പൊരുത്തം പ്രധാനമോ?

Hari Pathanapuram

hari-pathanapuram-iiiiut

എന്റെ മകന്റെ കാര്യത്തിൽ അതീവ ദുഃഖിതയാണ് ഞാൻ. ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുള്ള അധ്യാപികയായ എനിക്ക് പക്ഷേ, സ്വന്തം മകന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നില്ല. അവൻ എൻജിനീയറിങ് പഠിച്ച ആളാണ്. അതും പാസാകാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോ ൾ അവനെ ജോലിക്കു വിട്ടാൽ അവിടെ ഉറച്ചു നിൽക്കാൻ കഴിയുന്നില്ല എന്ന താണ് പ്രശ്നം.

മൂന്നു തവണയാണ്  ഗൾഫിൽ‌ പോ യത്. അപ്പോഴൊക്കെ ജോലി ലഭിച്ചെങ്കി ലും അവനു മനസ്സിന് ഇണങ്ങിയത് അല്ലാത്തതിനാൽ ഇങ്ങു പോന്നു. ഒ രു തവണ വീതം ബെംഗളൂരുവിലും ഡൽഹിയിലും ഇതുപോലെ പോയി വന്നു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനും ആകെ വിഷമത്തിലാണ്. ജോത്സ്യനെ കണ്ടപ്പോൾ അവന്റെ പേ രിൽ മാറ്റം വരുത്തുന്നത് നല്ലതാണെന്നു പറഞ്ഞു. അങ്ങനെ ചെയ്താൽ അ വന്റെ ഭാവി നന്നാകുമോ?

സീമ ലാൽ, കാഞ്ഞങ്ങാട്

ടീച്ചറുടെ വേദന മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഒട്ടേറെ കുട്ടികൾക്ക് ഭാവിക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുകയും അവരെ നേർവഴിക്ക് നടത്താൻ കഴിയുകയും ചെയ്ത അധ്യാപികയ്ക്ക് സ്വന്തം മകന്റെ കാര്യത്തിൽ അതൊന്നും സാധിക്കാതെ വരുന്നതിന്റെ വേദന അ സഹനീയമാണ്. പക്ഷേ, ഒരു കാര്യം പറയട്ടെ, പേര്  മാറ്റിയാൽ  പ്രശ്നം  മാറും  എന്നുള്ളത്  വിശ്വാസത്തിന്റെ മാത്രം ബലത്തിലുള്ള കാര്യമാണ്.

നമ്മുടെ പൂർവികരായ ആളുകളിൽ ഒരു വിശ്വാസം നിലനിന്നിരുന്നു. കൂടുതൽ സമയം ഈശ്വരനാമം ഉരുവിട്ടിരുന്നാൽ മോക്ഷം ലഭിക്കുമെന്ന്. അങ്ങനെയാകണം കൂടുതൽ തവണ വിളിക്കേണ്ടി വരുന്ന മക്കളുടെ പേരുകൾ ദൈവങ്ങളുടെ പര്യായങ്ങളായി മാറിയത്.

അങ്ങനെ ആയുർകാലത്തിൽ പരമാവധി മ ക്കളുടെ പേരായ ദൈവനാമം ഉരുവിടുന്ന മാതാപിതാക്കൾക്ക് മരണശേഷം മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. ആ വിശ്വാസമാണ് ഇപ്പോൾ പേര് മാറ്റിയാൽ ഭാഗ്യം വരും എന്ന ചിന്തയായി മാറിയത്.

ശരിക്കും മകന്റെ പ്രശ്നം മോശം സമയമോ പേരോ അല്ല. ജീവിക്കാൻ വേണ്ടി കുറച്ച് കഷ്ടപ്പാടുകൾ സഹിച്ചേ പറ്റൂ എന്ന കാര്യമാണ് അയാൾ മനസ്സിലാക്കേണ്ടത്. അത് അയാളെ ആദ്യം ബോധ്യപ്പെടുത്തുക.

ദൈനംദിന സ്വകാര്യ ചെലവുകൾക്ക് പണം നൽകുന്നത് നിയന്ത്രിക്കുക. കംഫർട്ട്സോണി ൽ നിന്നു പുറത്തു കടന്നാൽ മാത്രമേ ജീവിതത്തിൽ വിജയം സ്വന്തമാക്കാൻ കഴിയൂവെന്ന യാഥാർഥ്യം അയാൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. സ്നേഹത്തോടെ അത്തരമൊരു സമീപനം സ്വീകരിക്കുന്നതാകും ഭാവിക്ക് ഉചിതം.

ദശാസന്ധി പൊരുത്തം പ്രധാനമോ?

വിവാഹ പൊരുത്തം നോക്കുമ്പോൾ പ്രധാനമായ ഒന്നാണ് ദശാസന്ധി പൊരുത്തം. ജ്യോതിഷ നിയമപ്രകാരം ഒരു ദശാകാലം മാറി അടുത്ത ദശാകാലം ആരംഭിക്കുന്നതിനെയാണ് ദശാസന്ധി എന്നു പറയുന്നത്. എല്ലാ ദശാസന്ധികളും അൽപം ശ്രദ്ധിക്കേണ്ട കാലയളവാണ്. ശുഭഗ്രഹത്തിന്റെ ദശാകാലത്തിൽ നിന്ന് പാപഗ്രഹത്തിന്റെ ദശാകാലത്തിലേക്ക് കടക്കുന്ന സമയം കൂടുതൽ ശ്രദ്ധ വേണ്ടതായി മനസ്സിലാക്കണം.

അതിനേക്കാൾ ദോഷമായി കണക്കാക്കുന്നത് പാപഗ്രഹത്തിൽ നിന്ന് പാപഗ്രഹത്തിലേക്ക് കടക്കുന്ന ദശാസന്ധിയാണ്. ഉദാഹരണമായി പറഞ്ഞാൽ ചൊവ്വയിൽ നിന്ന് രാഹുവിലേക്ക് കടക്കുന്ന കാലം.

വിവാഹ പൊരുത്ത ചിന്തയിൽ സ്ത്രീ പുരുഷ ജാതക ചേർച്ച പരിഗണിക്കുമ്പോൾ ദശാസന്ധി വില്ലനാകാറുണ്ട്. രണ്ട് പേരുടേയും ദശാകാലഘട്ടങ്ങൾ മാറുന്നത് ആറ് മാസത്തിനകം ഉള്ള കാലയളവിൽ ആണെങ്കിൽ അത് നല്ലതല്ല എന്ന് പറയുന്നുണ്ട്.

പൊരുത്തവിഷയത്തിൽ മറ്റെല്ലാ കാര്യങ്ങളും  ഉത്തമം  ആയാൽ പോലും ദശാസന്ധി പൊരുത്തം  ഉത്തമം  അല്ലെങ്കിൽ പൊതുവേ ജാതകങ്ങൾ യോജിപ്പിക്കാറില്ല. രണ്ട് പേർക്കും കഷ്ടകാല ആധിക്യം ഉള്ള ദശാകാലം ഒരേ സമയത്ത് ആകരുതെന്ന കരുതലാണ് ഈ പൊരുത്തവിചാരത്തിൽ ഉള്ളത്.