Saturday 19 February 2022 01:02 PM IST : By സ്വന്തം ലേഖകൻ

‘അകാല മരണങ്ങൾക്ക് സാധ്യത, അച്ഛന്റെ ഫൊട്ടോ ഒഴുക്കി കളയണം’: ഹരി പത്തനാപുരം നൽകുന്ന മറുപടി

hari-pathanapuram

എന്റെ അച്ഛന്റെ മരണം 2021 ഓഗസ്റ്റ് 3ന് 8.45 എഎം ന് ആയിരുന്നു. പുണർതം നക്ഷത്രത്തിലെ മരണമായതിനാൽ കൂടുതൽ പേ ർക്ക് ദോഷമുണ്ടെന്നും കുടുംബാംഗങ്ങൾ പലരും അകാലത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്നും ഒരു സ്വാമി പറഞ്ഞു. അതൊഴിവാക്കാനായി ചെയ്യേണ്ട പരിഹാരങ്ങളും അദ്ദേഹം പറഞ്ഞു തന്നു. അതനുസരിച്ചുള്ള കർമങ്ങൾ ചെ യ്താൽ ദോഷം അകലുമത്രേ.

അതുപോലെ അച്ഛന്റെ ഒരു ഫോട്ടോ ഞങ്ങളുടെ വീടിന്റെ ഹാളിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. അത് ദോഷമാണെന്നും പെട്ടെന്ന് എടുത്ത് ഒഴുക്കുവെള്ളത്തിൽ കളയണമെന്നും പറയുന്നു. അച്ഛൻ ഞങ്ങളോടെല്ലാം വളരെ സ്നേഹമുള്ളയാളായിരുന്നു. ഞങ്ങളുടെ ഇന്നത്തെ നല്ല ജീവിതം പോലും അച്ഛന്റെ ആയുസ്സി ന്റെ പ്രയത്നഫലമാണ്. അച്ഛന്റെ ഫോട്ടോ ഒഴു ക്കണമെന്ന് കേട്ടപ്പോൾ ആകെ സങ്കടമായി. അ ദ്ദേഹം പറഞ്ഞതിൽ വസ്തുതയുണ്ടോ? ഫോട്ടോ ഒഴുക്കികളയേണ്ടതുണ്ടോ?

രാജശ്രീ, കൊട്ടിയം, കൊല്ലം

മരിച്ചവരെക്കൊണ്ട് യാതൊരുവിധ ഉപദ്രവവും ഉണ്ടാകും എന്ന് ഭയപ്പെടേണ്ട. ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ അത്തരമൊരു പൊതുഉറപ്പ് നൽകാനും ക ഴിയില്ല.

ജ്യോതിഷത്തിൽ പുണർതം നക്ഷത്രത്തിലെ മരണത്തിലെ ദോഷം പറയുന്നത് സ്ഥിരരാശി കൂടി ചേർന്ന് വരുമ്പോൾ മാത്രമാണ്. ഇവിടെ നിങ്ങൾ അയച്ച സമയം അപ്രകാരമല്ല എന്നതിനാൽ ദുഃഖിക്കേണ്ട കാര്യമില്ല.

നമ്മുടെ അച്ഛന്റെ ചിത്രമല്ലേ നമ്മുടെ വീട്ടിൽ ഉണ്ടാകേണ്ടത്. അല്ലാതെ ഇത്തരം മോശം കാര്യങ്ങൾ പറഞ്ഞുതരുന്നവരുടെ ചിത്രമല്ലല്ലോ. എന്ത് കാര്യം ആരു പറഞ്ഞാലും അതിനെ സാമാന്യബുദ്ധി കൊണ്ടു കൂടി വിലയിരുത്തുക. എന്നിട്ട് വിശ്വസിച്ചാൽ പോരേ?

ചില അഭിനവ പണ്ഡിതർ പ്രചരിപ്പിക്കുന്ന ആചാരങ്ങൾ മാത്രമാണിവയൊക്കെ. അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക. അച്ഛന്റെ ഫോട്ടോ ഹാളിൽ തന്നെ ഇരിക്കട്ടെ.