Saturday 01 June 2019 04:48 PM IST

വഴിപാട് മുടങ്ങിയാൽ ശാപം ഉണ്ടാകുമോ?

Hari Pathanapuram

hhhdfs

Q. ആറുമാസമായി ഞാൻ ഭർത്താവിനൊപ്പം മുംബൈയിലാണ് താമസം. നാട്ടിൽ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ദർശനം നട ത്താം എന്നൊരു വഴിപാടുണ്ടായിരു ന്നു. ഇങ്ങോട്ടു പോന്നതു കൊണ്ട് അതു മുടങ്ങി. എന്റെ പരിഭ്രമവും മനഃപ്രയാസവും അറിഞ്ഞപ്പോൾ അമ്മ പോയി ജ്യോത്സ്യ നെ കണ്ടു. അദ്ദേഹം പറഞ്ഞത് ദേവി യുടെ ശാപദോഷം  എനിക്കുണ്ടാകുമെന്നാണ്. അത് സത്യമാണോ? - ആരതി ശ്രീകുമാർ, മുംബൈ.

A. നിങ്ങളുടെ  ഇപ്പോഴത്തെ  ടെൻഷൻ ദേവീകോപം കൊണ്ടല്ല എന്ന് ആദ്യമേ മനസ്സിലാക്കുക.നാട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ ആശങ്കയാണത്.  ഗൃഹാന്തരീക്ഷവും അമ്മയെയും  ഒക്കെ വിട്ടുപോരുമ്പോൾ പലർക്കും  തോന്നാവുന്ന സാധാരണ കാര്യം മാത്രം. ആചാരങ്ങളിൽ പറയുന്നത് ഇങ്ങനെ.

‘സ്വഗ്രാമേ പൂർണമാചാരം

അന്യഗ്രാമേ തദർഥകം

പട്ടണേതു തത്പാദം

യാത്രാ യൂ ദ്രാചാരതേത്’ എന്നാണ്.

അതായത് സ്വന്തം ഗ്രാമത്തിൽ നിൽക്കുമ്പോൾ മാത്രമേ ആചാരങ്ങൾ പൂർണമായി പാലിക്കേണ്ടതുള്ളു. മറ്റൊരു സ്ഥലത്ത് ആ ണെങ്കിൽ അതിന്റെ പകുതി ആചാരങ്ങൾ പാലിച്ചാൽ മതിയാകും. പട്ടണത്തിൽ കാൽഭാഗം ആചാരങ്ങൾ മാത്രമേ അനുഷ്ഠിക്കാൻ കഴിയുകയുള്ളൂ. യാത്രയിലാണെങ്കിൽ ആചാരങ്ങൾ  സൗകര്യപ്പെടുന്നെങ്കിൽ  മാത്രം പാലി ച്ചാൽ മതിയാകും. അങ്ങനെയുള്ളപ്പോൾ മ റ്റൊരു സ്ഥലത്തുള്ള നിങ്ങൾക്ക് പൂർണമായ  ആചാരങ്ങൾ പാലിക്കാൻ കഴിയുന്നില്ല എന്നത് തെറ്റല്ല. അതിനാൽ ദോഷവും ഇല്ല.

ശക്തി സ്വരൂപിണിയായ അമ്മ ആയാണ്  പലയിടത്തും ദേവീ സങ്കൽപവും ആരാധനയും.‌ മനപ്പൂർവമല്ലാത്ത ബുദ്ധിമുട്ടുകൊണ്ട് നിശ്ചയിച്ച കാര്യങ്ങൾ നടന്നില്ലെങ്കിൽ ഉടനേ ആ അമ്മ ശപിക്കും  എന്നൊരാൾ പറഞ്ഞാൽ ഉടനെ നമ്മളതു വിശ്വസിക്കരുത്. 

‘ആയില്യം’ അയൽ ദോഷിയോ?

അടുത്ത വീടുകളിൽ എവിടെയെങ്കിലും  ആയില്യം നക്ഷത്രക്കാർ ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും താമസം മാറി പോകണം എന്ന് ചിന്തിക്കുന്നവർ പോലുമുണ്ട് നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും  വീട്ടിൽ കയറിച്ചെല്ലുമ്പോൾ  മഞ്ഞമുളയോ മലവാഴയോ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പ്രകൃതിസ്നേഹം ആണെന്ന് കരുതേണ്ട. അയൽപക്കത്ത് ആയില്യം നക്ഷത്രക്കാർ ആരെങ്കിലും ഉണ്ടോ എന്ന് നിസ്സംശയം നിങ്ങൾക്ക് അവരോടു ചോദിക്കാം.

ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ മാനസ്സികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എ ത്ര സ്നേഹബന്ധമുള്ള ആളുകൾ പോലും ഇ വരെ പ്രതിരോധിക്കാൻ തൊട്ടടുത്ത വീട്ടിൽ ആയില്യം കൊല്ലിയും  മറ്റും നടുന്ന അവസ്ഥ.

ആയില്യം നക്ഷത്രത്തിന്റെ ദേവത സർപ്പങ്ങൾ ആണ്. അതുകൊണ്ടു തന്നെ ആയില്യം  നക്ഷത്രത്തിൽ ജനിച്ചവർക്ക് സർപ്പത്തിന്റെ സ്വഭാവരീതിയും അവരുടെ നോട്ടം സർപ്പകോപം പോലെയാണെന്നും  ‘അന്ധവിശ്വാസം’ നിലവിലുണ്ട്. ‘ആയില്യം’ എന്ന വാക്കിൽ തന്നെ  അയൽ എന്ന വാചകം ഒളിഞ്ഞിരിക്കുന്നതിനാൽ പലരും അങ്ങ് ഉറപ്പിച്ചു,  ഇവർ അയൽദോഷികൾ തന്നെ എന്ന്. യാതൊരു ശാസ്ത്രീയ പിന്തുണയും ഇല്ലാത്ത ആരോപണം മാത്രമാണിത്.  

ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ അ ൽപം പിടിവാശിക്കാരും നിർബന്ധബുദ്ധിക്കാരും എടുത്തു ചാടി സംസാരിക്കുന്നവരും ആണെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. അപ്പോൾ അയൽപക്കത്തുള്ളവരുമായി  ഏറ്റുമുട്ടാൻ സാധ്യത കൂടുതൽ എന്നൊരു വിശ്വാസം കൊണ്ടു കൂടിയാകാം ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ അപകടകാരികളാണെന്ന ധാരണ പരന്നത്.

നമ്മുടെ മനസ്സിൽ ഇത്തരമൊരു തെറ്റിദ്ധാരണയുള്ളതിനാൽ പനിയോ ജലദോഷമോ വന്നാലോ, കാലൊന്നു തട്ടിയാൽ പോലുമോ ആയില്യ ദോഷം കൊണ്ട് ആണെന്ന് ചിന്തിക്കും. ശാസ്ത്രമാണ് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന അന്ധവിശ്വാസങ്ങൾ പരിഗണിക്കേണ്ടതില്ല.