Saturday 24 August 2019 06:08 PM IST

ക്ഷേത്ര ദർശനത്തിനിടെ അറിയാതെ വന്ന അശുദ്ധി കുഞ്ഞിന് ദോഷമാകുമോ?

Hari Pathanapuram

hari-pathanaapuram99766rf

എന്റെ മകന് ഒന്നര വയസ്സുണ്ട്. കുറച്ചു ദിവസം മുൻപ് ഞങ്ങൾ ഒരു ക്ഷേത്രത്തിൽ ദർശനത്തിനു പോയി. ദർശനം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് നിക്കറിൽ മൂത്രം ഒഴിച്ചതു കണ്ടത്. ഞങ്ങൾ മാത്രമെ കണ്ടുള്ളൂ എങ്കിലും വലിയ മനഃപ്രയാസം അലട്ടുന്നു. കുഞ്ഞിന്റെ ഭാവിയെ ബാധിക്കുമെന്ന മട്ടിൽ ചില ബന്ധുക്കളും പറഞ്ഞു. എന്താണ് ഇതിനു പരിഹാരം?

- ദീപാലക്ഷ്മി, പട്ടണക്കാട്

ക്ഷേത്രത്തിനുള്ളിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ ഒട്ടേറെ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഒരു വിശ്വാസി, ക്ഷേത്രദർശനം നടത്തുമ്പോൾ അതു പാലിക്കുക തന്നെ വേണം. വിശ്വാസികൾ അല്ലാത്തവർ ആചാരങ്ങൾ പാലിക്കാതെയും ക്ഷേത്രദർശനം നടത്താറുണ്ടാകാം. എന്നാൽ തന്ത്ര സമുച്ചയത്തിൽ പറയുന്നത്.

‘‘ക്ഷേത്രമൃതിൽ ജനനമങ്കണ മണ്ഡപാദോ മൂത്രാസൃകാദി പതനം പതിതാദിവേശ’’ എന്നാണ്. അതുപ്രകാരം മൂത്രവിസർജ്യം ക്ഷേത്രത്തിനുള്ളിൽ വച്ചാ കുന്നത് അശുദ്ധി തന്നെയാണ്. അതു വച്ചാകാം അറിവുള്ള നിങ്ങളുടെ ബന്ധു അപ്രകാരം ഒരു നിഗമനത്തിൽ എത്തിയത്.

എന്നാൽ ‘‘ഊനൈകാദശ വഷസ്യ പഞ്ചവർഷാധിക സ്യ ച ചരേദ് ഗുരു: സുഹൃദപി പ്രായശ്ചിത്തം വിശുദ്ധയേ തതോ ന്യൂന തരസ്യാസ്യ നാപരാധോ ന പാതകം ന ചാസ്യ രാജദണ്ഡോസ്തി പ്രായശ്ചിത്തം ന വിദ്യതേ.’’ എന്ന ശ്ലോകപ്രകാരം അഞ്ചു വയസ്സ് മുതൽ പതിനൊന്നു വയസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടി അച്ഛനോ സുഹൃത്തോ പ്രായച്ഛിത്തം ചെയ്യണം.

എന്നാൽ അതിനെക്കാൾ കുറഞ്ഞ പ്രായമാണ് കുട്ടിക്കെങ്കിൽ അവർ ചെയ്യുന്ന കർമങ്ങളെ തെറ്റായോ പാപമായോ കണക്കാക്കേണ്ടതില്ല. അവർക്ക് പ്രായച്ഛിത്തം വേണ്ടതില്ല. അതുകൊണ്ട് ഒന്നര വയസ്സുള്ള കുഞ്ഞ് അറിയാതെ മൂത്രം ഒഴിച്ചതിൽ അസ്വസ്ഥരാകേണ്ട കാര്യമില്ല. മാത്രവുമല്ല, ‘ഉണ്ണി മൂത്രം പുണ്യാഹം’ എന്നാണല്ലോ പഴമൊഴിയും.

കാളസർപ്പയോഗം

ജ്യോതിഷ വിശ്വാസികൾ ഏറെ ദോഷം ഭയപ്പെടുന്ന ഒന്നാണ് കാളസർപ്പയോഗം/ദോഷം.  ഇതൊരു യോഗമാണോ ദോഷമാണോ എ ന്നോ, കാളസർപ്പമാണോ കാലസർപ്പമാണോ എന്നോ ജ്യോതിഷികൾക്കിടയിൽ പോലും  ഇപ്പോഴും വ്യക്തതയില്ല. പ്രമാണികമായ പ്രമുഖ ഗ്രന്ഥങ്ങളിൽ ഒ ന്നും ഉൾപ്പെടാത്ത ആശയമാണ്  ഈ കാളസ ർപ്പയോഗം/ദോഷം.  ഇന്ന് ‘പരിഹാര മാഫിയ’ കൊണ്ടുവന്ന ഒരു ദോഷമാണിത്.

ജ്യോതിഷത്തിലെ അത്ര പ്രധാനമല്ലാത്ത ഒരു ഗ്രന്ഥത്തിൽ ‘‘അഗ്രേ രാഹൂ ധരോ കേ തു’’ എന്നു തുടങ്ങുന്ന ശ്ലോകത്തിൽ കാലസർപ്പം  എന്നു പറയുന്നുണ്ട്.  കൂടാതെ ഒരു പേരും പറയാതെ ‘‘സർപ്പാദി സപ്ത ഗൃഹ കായദി സപ്തഖേട’’ എന്നു തുടങ്ങുന്ന ഒരു പദ്യപ്രകാരം  താളിയോലയിൽ  ഈ ഗ്രഹസ്ഥിതി പ്രതിപാദിക്കുന്നുണ്ട്. ലോക പ്രശസ്തരായ ഒട്ടേറെ ആളുകളുടെ ജാതകത്തി     ൽ  രാഹുകേതുകളെക്കൊണ്ട് ചിന്തിക്കുന്ന ഈ ദോഷം /യോഗം കടന്നു കൂടിയിട്ടുമുണ്ട്.

പിന്നെങ്ങനെ ഇതൊരു ദോഷമാകും എ ന്ന ചോദ്യത്തിനു മുന്നിൽ ‘ചില’ ജ്യോതിഷികൾ മൗനികളാകാറുണ്ട്.  ചിലർ അനന്തകാളസർപ്പമെന്നും വാസുകീകാളസർപ്പമെ ന്നും  ശാഖവാല കാള സർപ്പമെന്നും  ഉൾപ്പെടെ ഇതിനെ പലതായി തിരിച്ച് വ്യത്യസ്ത   പൂജാ പരിഹാരങ്ങൾ ചെയ്യിക്കാറുണ്ട്.

കാളഹസ്തി ക്ഷേത്രദർശനം നടത്തി രാഹുകേതുപൂജ നടത്തിയാൽ  ഇതിന് പരിഹാരം ഉണ്ടാകുമെന്നു നിർദേശിക്കുന്നവരുമുണ്ട്. പൂജ നിർദേശിക്കുന്ന ജ്യോതിഷിയോട് ഈ ‘ദോഷത്തിന്’ അവർ നിർദേശിക്കുന്ന വ്യക്തിയെക്കൊണ്ട് പരിഹാരം ചെയ്യിക്കുന്നില്ലെന്നും ക്ഷേത്രത്തിൽ പോയി  രാഹു കേതു പൂജ നടത്തിക്കോളാമെന്നും ജ്യോതിഷ വിശ്വാസി പറഞ്ഞാൽ അൽപനാളിനുള്ളിൽ ഈ ‘ദോഷവും’ വിസ്മൃതിയിൽ മറയും.