Monday 03 February 2020 03:31 PM IST

ശനിമാറ്റം ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരം? ഭാഗ്യകാലം ആർക്കൊക്കെ?

Hari Pathanapuram

shanikkjhf

കണ്ടകശനി, ഏഴരശനി കാലങ്ങളാൽ ബുദ്ധിമുട്ടിൽ ആയിരുന്നവർക്ക് ശനിമാറ്റം പ്രചോദനം നൽകും..

ശനിമാറ്റം ഏതൊക്കെ നക്ഷത്രക്കാർക്ക് ഗുണകരം? -ലളിതാംബിക, കൊടുമുണ്ട, പട്ടാമ്പി

ജനുവരി 24–ാം തീയതി ശനി പകർച്ചയുണ്ട്. ധനുരാശിയിൽ നിന്നാണ് മകരം രാശിയിലേക്ക് ശനി മാറുന്നത്.

കുറെ കാലമായി കണ്ടകശനി, ഏഴരശനി കാലങ്ങളാൽ ബുദ്ധിമുട്ടിൽ ആയിരുന്നവർക്കു ശനിമാറ്റം പ്രചോദനം നൽകും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ് അവർക്ക് വരുന്നത്.

മകയിരത്തിന്റെ അവസാന 30 നാഴിക തിരുവാതിര, പുണർതം ആദ്യ 45 നാഴികയും ചേർന്ന മിഥുനം രാശിയിൽ ജനിച്ചവർക്കു കുറെ കാലമായുള്ള തടസ്സങ്ങളും പ്രയാസങ്ങളും മാറുന്ന ശനിമാറ്റമാണ് ഉണ്ടാകുന്നത്.

ഉത്രം നക്ഷത്രത്തിന്റെ അവസാന 45 നാഴിക, അത്തം, ചിത്തിര നക്ഷത്രത്തിന്റെ ആദ്യ 30 നാഴികയും ചേരുന്ന കന്നി രാശിയിൽ ജനിച്ചവർക്കും ആശ്വാസമേകുന്ന ശനിമാറ്റമാണ് വരാൻ പോകുന്നത്.  

സാമ്പത്തികമായും ജോലിസംബന്ധമായും മുടക്കം നിന്നിരുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ നിങ്ങളെ ഈ ശനിമാറ്റം ശക്തരാക്കും.

വിശാഖം നക്ഷത്രത്തിന്റെ അവസാന 15 നാഴിക അനിഴം, തൃക്കേട്ട എന്നീ നക്ഷത്രത്തിൽ ജനിച്ച വൃശ്ചികം രാശിക്കാർക്ക് ഏഴരശനി മാറുന്നു എന്ന പ്രത്യേകതയാണുള്ളത്.

കഴിഞ്ഞ ഏഴര വർഷമായി പല പ്രകാരം നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുന്ന ശനിമാറ്റമാണ് വരാൻ പോകുന്നത്. ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും അവഗണനകളും അനുഭവിച്ചിരുന്ന കാലയളവിൽ നിന്നു നിർണായകമായ ഒരു ആ ശ്വാസം ഈ ശനിമാറ്റം നൽകും.

മൂലം, പൂരാടം, ഉത്രാടം നക്ഷത്രത്തിന്റെ ആദ്യ 15 നാഴികയുമുള്ള ധനു രാശിക്കാർക്കു പ്രയോജനം നൽകുന്ന ശനിമാറ്റമാണ് വരുന്നത്. അഞ്ചു വർഷമായി അലട്ടിയിരുന്ന ആശങ്കകൾക്കും അപവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒട്ടൊക്കെ പരിഹാരം കാണാൻ ഈ ശനിമാറ്റത്തിനു ശേഷം സാധിക്കും.

പൂരൂരുട്ടാതി നക്ഷത്രത്തിന്റെ അവസാന 15 നാഴികയും  ഉത്രട്ടാതിയും  രേവതി നക്ഷത്രവും ചേരുന്ന മീനം രാശി കൂറുകാരെ സംബന്ധിച്ചു വളരെയേറെ പ്രയോജനകരമായ ശനിമാറ്റമാണ് വരുന്നത്. അനിശ്ചിതത്വങ്ങൾ മാറും.

സാമ്പത്തികമായും ജോലിസംബന്ധിയായും കുടുംബജീവിതത്തിലും വാഹനസംബന്ധിയായും നിന്നിരുന്ന വൈഷമ്യങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ ഈ ശനിമാറ്റത്തിനു ശേഷം സാധിക്കും.

ഈ നക്ഷത്രക്കാർ ശ്രദ്ധിക്കുക

ജനുവരി 24 ലെ ശനിമാറ്റത്തിൽ ചില നക്ഷത്രക്കാർക്ക് അൽപം കരുതൽ എടുക്കേണ്ട കാലമാണ് ഇനി വരുന്നത്. ക്ഷമാപൂർവമുള്ള പ്രതികരണ രീതി ബോധപൂർവം ശീലിക്കുക.

അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴികയിൽ ജനിച്ചവർക്ക് കണ്ടകശനി തുടങ്ങുന്നു. ശ്രദ്ധയോടെ ജീവിക്കുന്നതിന് ഒപ്പം അയ്യപ്പ പ്രീതികരമായി മാസത്തിൽ ഒരു ശനിയാഴ്ച വീട്ടിൽ എള്ള് കിഴി ദീപം പ്രകാശിപ്പിക്കുന്നത് നല്ലതാണ്.

പുണർതം അവസാന 15 നാഴിക പൂയം, ആയില്യം എന്നീ നക്ഷത്രത്തിൽ ജനിച്ച കർക്കടക കൂറുകാർക്ക്‌ കണ്ടക ശനി കാലം. ശനിയാഴ്ച നല്ലെണ്ണ തേച്ച് കുളിച്ച് ശനിപ്രീതികരമായ പ്രാർഥന നടത്തുന്നത് ദോഷാധിക്യം കുറയ്ക്കും.

ചിത്തിര നക്ഷത്രത്തിന്റെ അവസാന 30 നാഴികയും  ചോതിയും വിശാഖം നക്ഷത്രത്തിന്റെ ആദ്യ 45 നാഴികയും ചേരുന്ന തുലാം രാശിയി ൽ ഉള്ളവർക്കും കണ്ടകശനി ആരംഭിക്കുന്നു. മാസത്തിൽ ഒരു ദിവസം അന്നദാനം നടത്തുന്നത് ശുഭകരമായ കാര്യമാണ്.

ഉത്രാടം അവസാന 45 നാഴിക തിരുവോ ണം അവിട്ടം നക്ഷത്രം ആദ്യ 30 നാഴിക ഉള്ള മകരം രാശിയിൽ ജനിച്ചവർക്ക്  ഏഴര ശനിയി ലെ ജന്മ ശനി എന്ന കാലയളവ് ആരംഭിക്കുകയാണ്. മാസത്തിൽ ഒരു ശനിയാഴ്ച വീതം എ ള്ള് പായസം വച്ചു കഴിക്കുന്നതും  അന്നദാനം നടത്തുന്നതും ശുഭകരമാണ്

അവിട്ടം അവസാന 30 നാഴിക ചതയം, പൂരുരുട്ടാതി ആദ്യ 45 നാഴിക കുംഭം രാശിയിൽ ജനിച്ചവർക്ക് എഴരശനി ആരംഭിക്കുന്നു. അയ്യപ്പ ക്ഷേത്രത്തിൽ നീരാജനം നടത്തുന്നതും വീട്ടിൽ എള്ള് കിഴികെട്ടി ദീപം പ്രകാശിപ്പിക്കുന്നതും നല്ലതാണ്.