ADVERTISEMENT

എന്റെ ഭർത്താവ്  01.10.2020 വ്യാഴാഴ്ച 5.45ന് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 43–ാം വയസ്സിൽ മരണപ്പെട്ടു. മരിച്ച ദിവസം, വ്യാഴാഴ്ച ഉത്രട്ടാതി പൗർണമി ദിവസമാണ്. അദ്ദേഹത്തിന്റെ ജന്മനക്ഷത്രം പൂരം. എന്റേത് പുണർതം (40 വയസ്സ്). മ രണദിവസം ഉത്രട്ടാതി ആയതിനാൽ വസുപഞ്ചക ദോഷം ഉണ്ട്. അതിനാൽ 41 ദിവസം കഴിഞ്ഞാലുടൻ ഗണപതി ഹോമവും  മൃത്യുഞ്ജയ  ഹോമവും നടത്തണമെന്ന് ബലിയിടാൻ െചന്നപ്പോൾ തിരുമേനി പറഞ്ഞു. ഈ ദോഷം സത്യമാണോ? എങ്കിൽ എന്തു പരിഹാരക്രിയ ആണ് ചെയ്യേണ്ടത്?. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് മാർഗനിർദേശം നൽകാൻ കഴിയുമോ?- സജന, കൊട്ടാരക്കര

മരണവുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ദോഷങ്ങൾ ആണ് ജ്യോതിഷത്തിൽ പറയുന്നത്. ബലി നക്ഷത്രം, പിണ്ഡനൂൽ, വസുപഞ്ചകം എന്നീ ദോഷങ്ങളാണ് അതിൽ പറയുന്നത്. ബലി നക്ഷത്രത്തിൽ പുണർതം, വിശാഖം, ചിത്തിര, രേവതി, രോഹിണി, ഉത്രം, തിരുവോണം, തൃക്കേട്ട, അവിട്ടം എന്നീ നക്ഷത്രങ്ങളിലെ മരണത്തെ സൂചിപ്പിക്കുന്നു.

ADVERTISEMENT

വസുപഞ്ചകത്തിൽ ആണ് അവിട്ടം പകുതി മുതൽ ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിലെ  ദോഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഈ നക്ഷത്രത്തിൽ മരണം നടന്നാൽ മറ്റൊരാൾക്ക് ദോഷം എന്നു പറയുന്നില്ല. ദഹിപ്പിക്കു‌ന്നത് വിധി അനുസരിച്ച് ആകണം എന്ന് മാത്രമേ പറയാനുള്ളൂ.

അത് മാത്രവുമല്ല ഈ നക്ഷത്രങ്ങളിലെ മാത്രം മരണങ്ങൾക്കല്ല  വസുപഞ്ചകം എന്നു പറയുന്നതും. ഉത്രട്ടാതി നക്ഷത്രവും വെള്ളിയാ ഴ്ചയും  ചതുർദ്ദശിയും മരണസമയവും കുംഭംരാശി ലഗ്നവും ചേർന്ന് വന്നാലേ വസുപഞ്ചകദോഷം എന്നു പറയേണ്ടതുള്ളൂ.

ADVERTISEMENT

ജീവിച്ചിരിക്കുമ്പോഴാണ് വേണ്ടപ്പെട്ടവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യേണ്ടതെന്ന കാര്യം ആദ്യമേ മനസ്സിലാക്കുക. മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ആധി മനസ്സിൽ നിന്നു നീക്കികളയണം. ജീവിച്ചിരിക്കുന്ന ആരെയും ബാധിക്കാത്ത ഈ ദോഷത്തിന് പണം മുടക്കി ഒരു പരിഹാരവും ചെയ്യേണ്ട.

സംഭാഷണപ്രിയരുടെ ‘പൂരം’

ADVERTISEMENT

ആകർഷകമായ വ്യക്തിത്വം മൂലം ശ്രദ്ധേയമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുക്കുന്ന ഏത് ജോലിയും ഭംഗിയായി പൂർത്തിയാക്കാൻ പ്രാപ്തിയുള്ളവരാണ് ഈ നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കുന്നതിനുള്ള കഴിവ് വ ളരെ കുറവായിരിക്കും. സ്നേഹിക്കുന്നവരോട് എല്ലാം തുറന്നു പറയുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് നല്ലതാണ്. ചെറിയ എതിർപ്പുകൾ പോലും ഇവരെ അ സ്വസ്ഥരാക്കും. സംഭാഷണ ചാതുര്യം കൊണ്ട് ഏവരുടേയും ശ്രദ്ധ നേടുന്നവരാകും.

മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജയം നേടാൻ കഴിയും. മറ്റുള്ളവർക്ക് ഉണ്ടാകുന്ന ദുഃഖങ്ങൾ പോ ലും മനസ്സിൽ സൂക്ഷിച്ച് വിഷമിക്കുന്ന സ്വഭാവരീതി ഉണ്ടാകും. ന്യായവും ധർമവും വിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ ആധിപത്യവും നിയന്ത്രണവും അധികം അംഗീകരിക്കാൻ ഈ നക്ഷത്രക്കാർക്ക് പ്രയാസമായിരിക്കും.

കൂർമബുദ്ധി ഉണ്ടെങ്കിലും അത് പലപ്പോഴും വേണ്ട സമയത്ത് ഉപയോഗിക്കാൻ കഴിയാറില്ല. പല കാര്യങ്ങളും തുടക്കത്തിൽ അ ലസത കാണിക്കുകയും അവസാന നിമിഷം ധൃതി പിടിച്ച് തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രകൃതമായിരിക്കും.

അധിക്ഷേപങ്ങളും ശകാരവുമൊന്നും വകവയ്ക്കാത്ത മട്ട് പുറമേ കാണിക്കുമെന്നേയുള്ളൂ. വിപരീത പരിതസ്ഥിതിയിൽ ഉള്ളുകൊണ്ട് വല്ലാതെ സങ്കടപ്പെടുന്ന രീതി ഉണ്ടാകാം. അത് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ADVERTISEMENT