Thursday 11 January 2018 10:37 AM IST : By പെരിങ്ങോട് ശങ്കരനാരായണൻ

വഴക്കടിക്കും, സ്നേഹിച്ചു കൊല്ലും! മുത്താണ് ജെമിനി

Jothisha-mar1,17.indd

ജെമിനി – പേളി മാണി

മൾട്ടിപ്പിൾ പേഴ്സനാലിറ്റിയാണ് ജെമിനി. പിരുപിരുപ്പാണ് മുഖമുദ്ര. ദേഷ്യം വന്നാൽ വെട്ടിത്തുറന്നു പറയും.  വഴക്കിട്ടതിനു  ശേഷം  സോറി പറയാനും മടിയില്ല.  പ്രണയിക്കുന്നവർക്ക് ജെമിനി കംപ്ലീറ്റ് പാക്കേജാണ്, വഴക്കിടാനും സ്നേഹിച്ചു കൊല്ലാനും  ഇവർക്ക് ഒരുപോലെ സാധിക്കും.

മിഥുനം – ജമിനി (മേയ് 22 –ജൂൺ 21)

തൊഴിൽരംഗത്ത് സുതാര്യമായി പ്രവർത്തിക്കുന്ന ഇവർക്ക് പ്രവർത്തനരംഗത്ത് ശത്രുക്കൾ കുറവായിരിക്കും. ധനസമ്പാദന ശീലവും  ആഡംബര ജീവിതവും  ഇവർക്ക് പറഞ്ഞിട്ടുള്ളതാകുന്നു. സാഹിത്യപ്രവർത്തനം, മാധ്യമപ്രവർത്തനം, രാഷ്ട്രീയം, അധ്യാപനം, നിയമകാര്യം, കച്ചവടം, ജ്യോതിഷം, അഭിനയം  എന്നിവയിൽ ശോഭിക്കുന്നവരാണ് ഈ രാശിക്കാർ.  പൊതുവെ  വികാര  ജീവികളായ  ഇവർ  ബുദ്ധിപരമായി ഔന്നത്യമുള്ള പങ്കാളികളെയാണ്  ഏറെ ഇഷ്ടപ്പെടുക. പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കും. ആവർത്തന വിരസത ഒട്ടും ഇഷ്ടപ്പെടാത്തവരാണിവർ.  

ജമിനി രാശിക്കാർക്ക് സൂര്യചാരവശാൽ ജനുവരി–ഫെബ്രുവരി മാസങ്ങളിൽ ഭീതിയും വാഹനാപകടം മുതലായ ആപത്തുകളും രാജപ്രീതിയും ബഹുമതിയും മാർച്ച്–ഏപ്രിലിൽ സുഹൃദ്സംഗമം, വിവാഹ സിദ്ധി, വസ്തു വാഹന  ലാഭം  ഇവയും  മേയ് – ജൂണിൽ ധനനഷ്ടവും സ്ഥാനമാന ലബ്ധിയും ശത്രു ജയവും  ജൂലൈ – ഓഗസ്റ്റിൽ  വിദ്യാലാഭവും ഗൃഹം മാറി താമസവും  സെപ്റ്റംബർ– ഒക്ടോബറിൽ വ്യവഹാര വിജയം, അവിചാരിത ധനാഗമം എന്നിവയും നവംബർ – ഡിസംബർ മാസങ്ങളിൽ ഉല്ലാസയാത്രയും  സ്ഥാനലബ്ധിയും ഫലമാകുന്നു.

സാമാന്യഫലം

വിദേശയാത്ര ചെയ്യും. പ്രസവാവശ്യങ്ങൾക്കായി ആശുപത്രിവാസം വേണ്ടിവരും. ലഹരിപദാർഥങ്ങളിൽ താൽപര്യം, മൃഷ്ടാന്നഭോജനം, കുടുംബത്തിൽ വിവാഹം നിശ്ചയിക്കുകയോ നടക്കുകയോ ചെയ്യൽ, വസ്തു വാഹന ലബ്ധി, ഗൃഹത്തിൽ ആഭ്യന്തര കലഹം, തീർഥാടനം, തിരികെ ലഭിക്കില്ലെന്ന് കരുതിയിരുന്ന പണം പലിശയോടു കൂടി തിരികെ ലഭിക്കൽ, ഗൃഹ നവീകരണം, പ്രധാനപ്പെട്ട ആധാരങ്ങളിൽ  ഒപ്പുവയ്ക്കൽ, സാഹിത്യരചന,  സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുക, അന്യരുടെ വാക്ക് കേട്ട് അബദ്ധങ്ങളിൽ ചെന്നു ചാടൽ,   പ്രണയസാഫല്യം, ദേഹക്ഷതം  എന്നിവ  ഫലം.

ശിവക്ഷേത്രത്തിൽ ധാര, പിൻവിളക്ക്, ആനയ്ക്ക് പഴം, ശർക്കര, നാളികേരം, കരിമ്പ് ഇവ നൽകൽ, ഭദ്രകാളി ക്ഷേത്രത്തിൽ ചുവന്നപട്ട്, കുരുമുളക്, മഞ്ഞൾ എന്നിവയുടെ സമർപ്പണം, ദേവീമാഹാത്മ്യ പാരായണം ഇവ ദോഷപരിഹാരങ്ങളാകുന്നു.