Friday 01 September 2023 12:23 PM IST : By സ്വന്തം ലേഖകൻ

‘കഷ്ടപ്പാടിന് അനുസരിച്ച് ഫലം ലഭിക്കുന്നില്ലേ, കരിയർ പുരോഗതിക്ക് തടസം എന്ത്?’: ഈ നക്ഷത്രക്കാർ അറിയാൻ

career-and-astro

പൊന്നിൻ ചിങ്ങമിതാ വന്നെത്തിക്കഴിഞ്ഞു. പ്രതീക്ഷകളുടെ പുതുവർഷത്തിൽ പലരുടെയും മനസ്സിലോടുന്ന ചിന്തകളിൽ പ്രധാനപ്പെട്ട ഒന്ന് കരിയർ ആകും. ഒാരോ നക്ഷത്രക്കാർക്കും ഈ മലയാള വർഷം തൊഴിൽ മേഖലയിൽ അനുഭവവേദ്യമാകുന്ന ഭാഗ്യാനുകൂല്യങ്ങളും ദോഷസമയങ്ങളും അറിയാം. ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച ഫലങ്ങളും പുരോഗതി കൈവരിക്കാൻ ശീലിക്കേണ്ട മാറ്റങ്ങളും മനസ്സിലാക്കാം.

രോഹിണി

കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്തവരാണ് രോഹിണി നക്ഷത്രക്കാർ. കഷ്ടപ്പാടിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്ന സ്ഥിതി പൊതുവെ ഉണ്ടാകാറുണ്ട്. ഈ വർഷം അത്തരം സാഹചര്യങ്ങൾ അൽപം കൂടുതലാകാം. സ്വന്തം ചുമതലയിലുള്ള ജോലികൾ സൂക്ഷ്മതയോടെ ചെയ്യാൻ ഈ വർഷം ശ്രമിക്കണം. മറ്റുള്ളവരുടെ ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒഴിവാ ക്കണം. മേടം, മിഥുനം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

കരിയറിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടോ, പുതുവർഷം മാറ്റത്തിന് അനുകൂലമോ? ഈ നക്ഷത്രക്കാർ അറിയാൻ

പൂയം

വിദേശ ജോലിക്കുള്ള അവസരങ്ങൾ ഈ മലയാളവർഷം പൂയം നക്ഷത്രക്കാർക്കു പ്രതീക്ഷിക്കാം. മേലധികാരിയോടും സഹപ്രവർത്തകരോടും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ചെയ്യാത്ത തെറ്റിന്റെ പേരിൽ പഴി കേൾക്കാം. മുൻകോപം നിയന്ത്രിക്കണം. ജോലിസമ്മർദം കുടുംബാഗങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രതിഫലിക്കാതെ ശ്രദ്ധിക്കുക. ദോഷകാലമെന്നറിഞ്ഞ് ചിങ്ങം, വൃശ്ചികം, മകരം മാസങ്ങളിൽ കരുതൽ പുലർത്തുക. ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിനു പ്രാധാന്യം നൽകണം.

മകയിരം

ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടുന്ന രീതി മകയിരം നക്ഷത്രക്കാർക്കുണ്ടാകാം. അത്തരം പെരുമാറ്റം കുറയ്ക്കാനോ ഒഴിവാക്കാനോ ശ്രമിക്കണം. സത്യസന്ധമായ കാര്യങ്ങളാണെങ്കിലും പരുഷമായി തുറന്നു പറയുന്നത് ശത്രുത വർധിപ്പിക്കും. കരിയർ പുരോഗതിക്ക് ഇതു തടസ്സമാകാം. നയപരമായ പെരുമാറ്റം ബോധപൂർവം ശീലിക്കാൻ കഴിഞ്ഞാൽ നേട്ടം ഉണ്ടാക്കാൻ കഴിയും. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ട ചുമതല നിങ്ങൾക്കില്ലെന്ന് സ്വയം മനസ്സിനെ പഠിപ്പിക്കുക. തുലാം, മകരം, കുംഭം മാസങ്ങൾ ദോഷകാലമാണ്.

തുടരും

ആയില്യം

ജോലി സംബന്ധമായി ഏറെ യാത്രകൾ വേണ്ടി വ രുന്ന വർഷമാണിത്. ആയില്യം നക്ഷത്രക്കാർക്കു കരിയറിൽ നേട്ടങ്ങൾക്കു ലക്ഷണം കാണുന്നുണ്ട്. പുതിയ സംരംഭങ്ങൾ, തൊഴിലവസരങ്ങൾ അങ്ങനെ നിലവിലുള്ളതിൽ നിന്നൊരു മാറ്റം ഈ വർഷം പ്രതീക്ഷിക്കാം. അധികം മുതൽമുടക്കില്ലാതെ സംരംഭം തുടങ്ങാനുള്ള അവസരം വന്നുചേരാം. അലസത വെടിഞ്ഞ് ആത്മവിശ്വാസത്തോടെ കരിയറിനെ സമീപിക്കേണ്ട വർഷമാണിത്. തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ പോകുന്നത് ഒഴിവാക്കണം. മേടം, മിഥുനം, കുംഭം മാസങ്ങളിൽ കൂടുതൽ കരുതൽ പുലർത്തുക.