നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന് പെൺകുഞ്ഞു പിറന്നു. മകളുണ്ടായ സന്തോഷം ബിബിൻ വാക്കുകളാൽ അറിയിച്ചതിങ്ങനെ; "പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു..." ഫെയ്സ്ബുക് കുറിപ്പിനൊപ്പം മകൾക്കൊപ്പമുള്ള ചിത്രവും ബിബിൻ പങ്കുവച്ചു.
മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ജീവിതസഖി. 2018 മേയ് 20ന് കറുത്തേടം സെന്റ് ജോർജ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചനയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം പങ്കാളിയായിരുന്നു ബിബിൻ. ഷാഫി സംവിധാനം ചെയ്യുന്ന ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തിലൂടെ നടനായും ബിബിൻ അരങ്ങിലെത്തിയിരുന്നു.
പൊളിച്ചു കളഞ്ഞില്ല ഓർമ്മകൾ! പുനർജ്ജനിച്ചു 150 വർഷം പഴക്കമുള്ള തറവാട്; ചിത്രങ്ങൾ