തറവാട് ഓർമ വരുമ്പോൾ തൊടുപുഴ മാളിയേക്കൽ കുടുംബാംഗങ്ങളെല്ലാം മടക്കത്താനത്തെ മാത്യു മാളിയേക്കലിന്റെ പുതിയ വീട്ടിലേക്ക് ഓടിയെത്തും. എല്ലാവരുടെയും പ്രിയപ്പെട്ട, 150 വർഷം പഴക്കമുള്ള തറവാട് പ്രായത്തിന്റെ അവശത മൂലം പൊളിച്ചു നീക്കേണ്ടിവന്നു. തറവാടിന്റെ ഓർമയുണർത്തുന്ന രീതിയിലായതുകൊണ്ടാണ് പുതിയ വീട് കുടുംബാംഗങ്ങൾക്ക് പ്രിയങ്കരമാകുന്നത്.
ഗ്രാമത്തിന്റെ പച്ചപ്പിനോടും ലാളിത്യത്തോടും ചേർന്നു നിൽക്കുന്ന രീതിയിലാണ് ആർക്കിടെക്ട് ജോമിൻ ജോർജ് വീട് ഡിസൈൻ ചെയ്തത്. വീട്ടുകാരുടെ ജീവിതശൈലിക്കു വന്ന മാറ്റമനുസരിച്ച് അകത്തളം കുറച്ച് മോഡേൺ ആയിട്ടുണ്ടെന്നു മാത്രം.
ഉയരമുള്ള മുറികളും ഭിത്തികൾകൊണ്ടു നിറയ്ക്കാത്ത അകത്തളവുമെല്ലാം പഴയ തറവാടിന്റെ ഗാംഭീര്യം ഓർമിപ്പിക്കുന്നു. വെട്ടുകല്ലുകൊണ്ടുള്ള ഭിത്തികളും പറമ്പിൽനിന്നുതന്നെയുള്ള തേക്കുമാണ് വീടിന്റെ പ്രധാന നിർമാണവസ്തുക്കൾ. എല്ലാവരും അവരവരുടെ മുറികളിൽ കയറി കതകടച്ചിരിക്കാതെ ഒരുമിച്ചിരിക്കാൻ തോന്നുമെന്നതാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. അകത്തളത്തിൽ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും നൽകിയാണ് ഇതു സാധിച്ചത്. 10 പേർക്കിരിക്കാവുന്ന ഡൈനിങ് ടേബിളും ആറുപേർക്കിരിക്കാവുന്ന ബ്രേക്ഫാസ്റ്റ് ടേബിളുമെല്ലാം കൂട്ടുകുടുംബത്തിന്റെ നല്ലകാലത്തെ ഓർമിപ്പിക്കും. പഴയ കാലത്തിന്റെ പുതിയ പതിപ്പ് സൂപ്പറാണെന്ന് കുടുംബാംഗങ്ങൾ ഒറ്റസ്വരത്തിൽ പറയുന്നു.
വിവരങ്ങൾക്ക് കടപ്പാട്;
ജോമിൻ ജോർജ്, ആർക്കിടെക്ട്– 94478 04470
‘ഉരുക്കു വനിതയെ ഞാനീ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു’; മകളുണ്ടായ സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്