ADVERTISEMENT

മകൾ ദുവയുടെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ബോളിവുഡ് താരദമ്പതികളായ രൺവീർ സിങും ദീപിക പദുക്കോണും. ദീപാവലി നാളിലാണ് അമ്മയുടെ കൈകളിലിരുന്ന് പുഞ്ചിരി തൂവുന്ന കുഞ്ഞു ദുവയുടെ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ ഇതിനകം വൈറലാണ്. മകളുടെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ രൺവീറോ ദീപികയോ ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല.

2024 സെപ്റ്റംബർ എട്ടിനാണ് ദീപിക പദുകോണിനും രൺവീർ സിങ്ങിനും ആദ്യത്തെ കൺമണിയായി ദുവ പിറന്നത്. ദുവയുടെ ജനനത്തിനു ശേഷം അപൂർവമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിൽ കാണാറുള്ളൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT