ബെഡ് ഷീറ്റും പുതച്ച് കടപ്പുറത്തെ ഓട്ടം...‘സേവ് ദ് ഡേറ്റ്’ പോസ്റ്ററുമായി അൽത്താഫും അന്ന പ്രസാദും

Mail This Article
×
‘ഇന്നസെന്‍റ്’ സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ വൈറൽ. വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമാണ് പോസ്റ്ററിലുള്ളത്.
‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ്’ നവംബർ ഏഴിനാണ് റിലീസ്.
ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.