അഞ്ചു വർഷത്തെ പ്രണയം, താര ഇനി ബിനീഷിന്റെ ജീവിതപ്പാതി: വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച് താരം

Mail This Article
×
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്.
‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’ ബിനീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമാലോകത്ത് സജീവമായ ബിനീഷ് ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധേയനാണ്.