Friday 04 September 2020 05:01 PM IST

ഇതാണ് പ്രയാഗയുടെ സ്ക്യൂബാ ഡൈവിങ്ങിന് ഇൻസ്പിരേഷനായ കഥ ; ശ്രദ്ധനേടി ‘ദ് സോൾജിയർ ഇൻ ദ ട്ര‍ഞ്ച് ’

Unni Balachandran

Sub Editor

hshs

കുറച്ച് നാളുകൾ മുൻപാണ് പ്രയാഗ മാർട്ടിൻ സ്ക്യൂബാ ഡൈവിങ് ട്രൈ ചെയ്തത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൊമെന്റ് എന്നാണ് പ്രയാഗ അതിനെ വിശേഷിപ്പിച്ചത്. അത് കഴിഞ്ഞ് ഈയടുത്താണ് സൂപ്പർതാരം മോഹൻലാലിന്റെ പേജിലൂടെ പ്രയാഗയുടേ  ‘ദ് സോൾജിയർ ഇൻ ദ ട്രെഞ്ച്’ എന്ന ഷോർട് ഫിലിം പുറത്തിറങ്ങിയത്.  ചെറുപ്പക്കാരിലെ ആത്മഹത്യാ പ്രവണതെയക്കുറിച്ച് ചർച്ച ചെയ്യുന്ന ഡയലോഗ് ഓറിയന്റട് കഥയാണിത്. ഈ ഷോർട് ഫിലിമിന്റെ തയാറെടുപ്പിന് വേണ്ടിയായിരുന്നു പ്രയാഗയുടെ സക്യൂബാ ഡൈവിങ് ശ്രമം പോലും. ഷോർട് ഫിലിമിലേക്കെത്തിയ കഥ പ്രയാഗ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു

‘എന്റെ സുഹൃത്ത വിവേക് ഒരു പ്രഫഷനൽ ഡൈവറാണ്. വിവേകെന്നോട്  ഷോർട് ഫിലിമിന്റെ കഥ പറഞ്ഞപ്പോഴെ എനിക്ക് ഒരുപാട് ഇഷ്ടമായി. അപ്പോഴാണ് വിവേക് ഷൂട്ടിങ് മുൻപ് ഒരു തയാറെടുപ്പെന്ന നിലയിൽ സക്യൂബാ ഡൈവിങ് ചെയ്യണമെന്ന് പറഞ്ഞത്. എനിക്ക് നല്ല പേടിയുള്ള സംഗതിയാണ് ഇതൊക്കെ. പക്ഷേ, വിവേകിലും ആ കഥയിലും എനിക്കുള്ള കോണ്‍ഫിഡെൻസ് കാരണം ഞാൻ സമ്മതിക്കുകയായിരുന്നു. ഡൈവിങ് പൂർത്തിയാക്കിയപ്പോഴാണ് വിവേക് പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് മനസിലായത്. ജീവിതത്തിന് നമ്മൾ കൊടുക്കുന്ന വിലയെക്കുറിച്ചു, ജീവിതം എത്ര വിലപ്പെട്ടതാണെന്നും മനസിലാക്കാൻ വെള്ളത്തിനടിയിലെ ലിമിറ്റഡ് ഓക്സിജൻ എനിക്ക് പഠിപ്പിച്ച് തന്നു. ജീവിതത്തിന്റെ വാല്യ മനിസാക്കി കൊടുക്കുന്ന ‘ദ് സോൾജിയർ ഇൻ ദ ട്രഞ്ച്’ എന്ന ഞങ്ങളുടെ ഷോർട് ഫിലിമിലേക്ക് കടക്കാൻ ഇതിലും വല്യ ഒരു തയാറെടുപ്പും വേണ്ടിയിരുന്നില്ല. ’

papap

സംവിധായകൻ വിവേക്  :

‘ഞാൻ ആൻഡമാനിൽ ഉള്ളപ്പോൾ ചിന്തിച്ചിരുന്ന ഒരു ഐഡിയ ആണിത്. പണ്ടുമുതലേ സിനിമ പാഷനായി കൊണ്ടുനടക്കുന്നതുകൊണ്ട് കഥകളെല്ലാം ഇങ്ങനെ മനസിൽ സൂക്ഷിച്ചു വയ്ക്കും. അങ്ങനെ ഈ ഷോർട് ഫിലിമിന്റെ കഥ ഞാൻ എഴുതി നോക്കി. എഴുതി തീർത്തപ്പോൾ എന്റെ മനസ്സിൽ പ്രയാഗയാണ് ഉണ്ടായിരുന്നത്. സിനിമകളിൽ കണ്ടിരിക്കുന്നത് വളരെ ബബ്ളി കഥാപാത്രങ്ങളിൽ മാത്രമാണെങ്കിലും, എന്റെ മനസിലുള്ള ആകൃതിയെ അവൾക്ക് നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പായിരുന്നു.

നമ്മുടെ ചുറ്റുമുള്ള കുട്ടികൾക്കൊക്ക പലതരത്തിലുള്ള പാനിക് അറ്റാക്കുകളും ജീവിതത്തിൽ സംഭവിക്കുന്ന സമയമാണിത്. അവർക്ക് ഒന്നും നേരിടാൻ അറിയില്ല. എല്ലാത്തിനും ഉത്തരമായി ആത്മഹത്യയെ പറ്റിയവർ ചിന്തിക്കുന്നത് ജീവിതത്തിന്റെ വില അറിയാത്തതുകൊണ്ടാകാം. ഡൈവിങിൽ നമ്മൾ ഏറ്റവും കൂടുതൽ മനസിലാക്കുന്നതും ഈ ജീവിതത്തിന്റെ വിലയാണ്. ഒരുപാട് ഓക്സിജനുണ്ട് ഭൂമിയിൽ. എന്നാൽ ഡൈവിങ്ങിനായി വെള്ളത്തിന് അടിയിലേക്ക് പോയാൽ, നമുക്ക് വളരെ കുറച്ച് ഓക്സിജൻ മാത്രമെ കൂടെക്കൂട്ടാൻ കഴിയുകയുള്ളൂ. അപ്പോൾ ചിലപ്പോഴൊക്കെ നമുക്ക് മരണത്തെ അടുത്ത് കാണാനും പറ്റും. ഇങ്ങനെയൊരു സബ്ജക്ട് ചെയ്യുന്നതിന് മുൻപ് ഇത്തരം ഒരു എക്സ്പീരിയൻ പ്രയാഗയ്ക്കും നൽകണമെന്ന് എനിക്കു തോന്നി. എന്റെ ഐഡിയ വർക്കൗട്ടായെന്നാണ്വിശ്വസിക്കുന്നത്. പ്രയാഗയ്ക്കും എനിക്കും കിട്ടുന്ന റെസ്പോൺസുകളെല്ലാം വളരെ പോസിറ്റിവ് ആണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രധാന്യം കണക്കിടെലുത്ത് തന്നെ ഞങ്ങളിത് കുറച്ച് നാഷനൽ , ഇന്റർനാഷനൽ ഫെസ്റ്റിവലുകൾ അയച്ചിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് ഈ വിഷയം എത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’

മുന്ന് മീറ്റർ ആയപ്പോഴേക്കും വല്ലാതെ പേടിച്ചു, ശ്വാസം കിട്ടാനുള്ള മൗത്ത് പൈപ്പ് വലിച്ചെറിഞ്ഞ് ഞാൻ മുകളിലേക്ക് എത്താൻ ശ്രമിച്ചു ; ജീവിതം മാറ്റിമറിച്ച സ്ക്യൂബാ ഡൈവിങ്ങിനെക്കുറിച്ച് പ്രയാഗ മാർട്ടിൻ

Tags:
  • Movies