ADVERTISEMENT

ഇന്ത്യൻ പാസ്പോർട്ട് മാത്രം മതി ചില രാജ്യങ്ങളിൽ സഞ്ചരിക്കാൻ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ നൽകുന്നവയുമുണ്ട്. ഇങ്ങനെയുള്ള നിരവധി രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനു പേരു കേട്ട 10 രാജ്യങ്ങളുടെ വിവരങ്ങൾ അറിയാം. നേരത്തെ യാത്ര പ്ലാൻ ചെയ്താൽ മെച്ചങ്ങൾ പലതുണ്ട്.  മുൻകൂട്ടി ബുക്ക് ചെയ്താൽ വിമാന ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടാകും. സകുടുംബ യാത്രയാണെങ്കിൽ ടൂർ കമ്പനികളുടെ പാക്കേജുകളാണു യോജിക്കുക. വിശ്വസ്തതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

നേപ്പാൾ 

ADVERTISEMENT

എവറസ്റ്റിന്റെ നാടാണ് നേപ്പാൾ. സാഹസിക പ്രിയർക്കും പ്രശാന്തി തേടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലം. ബുദ്ധൻ ജനിച്ച ലുംബിനി നേപ്പാളിലാണ്. ചരിത്രവും സാംസ്കാരിക പൈത്യകവും കഥകൾ പറയുന്ന ധാരാളം ഹിന്ദു ക്ഷേത്രങ്ങളും നേപ്പാളിന്റെ പ്രത്യേകതയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം, ദക്ഷിൺ കാളി ക്ഷേത്രം എന്നിവ അവയിൽ ചിലത്.

ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ ലോകത്തെ ഏറ്റവും ഉയരമുള്ള എട്ടോളം കൊടുമുടികളുടെ കൂടി നാടാണ്. ടൂറിസമാണു പ്രധാന വരുമാനമാർഗങ്ങളിലൊന്ന്. ഏഷ്യയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാവുന്ന ഇടം കൂടിയാണ് നേപ്പാൾ. കാഠ്മണ്ഡു ആണ് നേപ്പാളിന്റെ തലസ്ഥാനം. 

ADVERTISEMENT

കാഴ്ചകൾ 

അതിസാഹസികർക്ക് എവറസ്റ്റ് കയറാം. മഞ്ഞിൽ കുളിച്ച എവറസ്റ്റ് ബേസ് ക്യാംപിലേക്കു നടക്കാം. യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച സാഗർമാതാ നാഷനൽ പാർക്കിൽ ഷെർപകളുടെ സംസ്കാരം അറിയാം. ട്രെക്കിങ് നടത്താം. പിന്നെ, ചിത്വാൻ നാഷനൽ പാർക്ക്, കാഠ്മണ്ഡുവിലെ ഡർബാർ സ്ക്വയർ, ഭക്തപുർ ദർബാർ സ്ക്വയർ, ചാങു നാരായൻ സ്ക്വയർ എന്നിവ സന്ദർശിക്കാം. നേപ്പാളിലെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു, അന്നപൂർണ കൊടുമുടി, പൊക്ര നഗരം, ലുംബിനി സന്ദർശിക്കാം. 

ADVERTISEMENT

ട്രാവൽ പ്ലാൻ

ഒരാഴ്ചയാണു മിക്ക ടൂർ പാക്കേജുകൾക്കും. സർക്കാർ അംഗീകൃത ഏജൻസികൾ എട്ടു ദിവസത്തെ പാക്കേജുകൾക്ക് 13,500 രൂപ മുതൽ നിരക്ക് ഈടാക്കുന്നു. ത്രിഭുവൻ, പൊക്ര, ഗൗതം ബുദ്ധ ഇന്റർനാഷനൽ എയർപോർട്ടുകളിലൂടെ നേപ്പാളിലെത്താം. കൊച്ചിയിൽ നിന്നു കാഠ്മണ്ഡുവിലേക്കു കണക്‌ഷൻ ഫ്ലൈറ്റുകളുണ്ട്. നിരക്ക് ഏകദേശം 10,064 രൂപ മുതൽ. മുൻകൂട്ടി ബുക്ക് ചെയ്താൽ വീണ്ടും കുറയും. 

യുപിയിലെ ഖൊരഗ്പുർ, വാരണാസി തുടങ്ങിയ ഇടങ്ങളിലൂടെ ബോർഡർ ക്രോസ് ചെയ്യാം. 

കൈവശം വയ്ക്കേണ്ട രേഖകൾ  

∙ ഇന്ത്യൻ ഐഡന്റിറ്റി കാർഡ്.

കൂടുതൽ വിവരങ്ങൾക്ക് – https://ntb.gov.np 

ADVERTISEMENT