Tuesday 30 October 2018 04:32 PM IST

‘അത്രയും സ്നേഹം നിറഞ്ഞൊരു വൈബ് വേറെവിടെക്കിട്ടാൻ’; മലപ്പുറം ആവേശം, അൺലിമിറ്റഡ്

Sreerekha

Senior Sub Editor

sudu

ഇഷ്ട ലൊക്കേഷനെക്കുറിച്ച് ക്യാമറാമാൻ ഷൈജു ഖാലിദ് വനിതയോട്...

എന്റെ ക്യാമറയിൽ ഏറ്റവും കൂടുതൽ പതിഞ്ഞിട്ടുള്ള മുഖം കൊച്ചിയുടേതായിരിക്കും. കാരണം, ഞാ ൻ സിനിമാട്ടോഗ്രഫി ചെയ്ത സിനിമകളിൽ ഏറ്റവുമധികം കടന്നു വന്ന ലൊക്കേഷൻ െകാച്ചിയാണ്. ‘ട്രാഫിക്’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘ഡാ തടിയാ’, ‘ഈ മ യൗ’... അങ്ങനെയങ്ങനെ.

‘ഇടുക്കിഗോൾഡി’നും ‘മഹേഷിന്റെ പ്രതികാര’ത്തിനും പ ശ്ചാത്തലമായ ഇടുക്കിയുെട പച്ചപ്പു നിറ‍ഞ്ഞ ഭംഗികളോടും കൗതുകം തോന്നിയിരുന്നു.

പക്ഷേ, േവറിട്ടൊരു ലൊക്കേഷൻ അനുഭവം തന്നത് ‘സുഡാനി ഫ്രം നൈജീരിയ’യാണ്. മലപ്പുറത്താണ് സിനിമ മുഴുവനായും ചിത്രീകരിച്ചത്. മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രമവും സൗഹൃദവും എല്ലാം ചിത്രീകരണത്തിെന്റ ദിവസങ്ങളിൽ പുതിയൊരനുഭവമായിരുന്നു.

ഞാൻ ഒരു ഫുട്ബോൾ ഭ്രാന്തനല്ല. ടിവിക്കു മുന്നിൽ ഉറക്കമിളച്ചിരുന്ന് കളി കാണലോ ടൂർണമെന്റുകൾ കാണാൻ പോകലോ ഒന്നും പതിവില്ല. നമ്മുെട നാട്ടിലെ സെവൻസ് ഫുട്ബോളിന്റെ ചരിത്രത്തെക്കുറിച്ചും അധികമൊന്നും അറിയില്ലായിരുന്നു. സിനിമയുെട സംവിധായകൻ സക്കരിയ ഈ കഥ എന്നോട് പറയുമ്പോൾ ചെറിയ ബജറ്റിൽ തീർക്കാവുന്ന കൊച്ചു സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. സുഡു വീട്ടിലേക്ക് വരുന്നതു തൊട്ട്, വീട്ടിൽ നടക്കുന്ന രംഗങ്ങൾ െതാട്ടായിരുന്നു ആദ്യത്തെ പ്ലാന്‍. വളരെ ചുരുങ്ങിയ ചെലവിൽ തീർക്കണമെന്ന് ചിന്തിച്ചിരുന്നതിനാൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഷോട്ടുകളെക്കുറിച്ച് തുടക്കത്തിൽ ആലോചിച്ചതു പോലുമില്ല.

മലപ്പുറത്തിന്റെ ആരവം

പിന്നീട് സിനിമ കുറച്ചു കൂടി വലിയ ക്യാൻവാസിൽ ചെയ്യാമെന്നു വിചാരിച്ചു. ഞാനും സമീറും സക്കരിയയും മൗസിനും (തിരക്കഥാകൃത്ത്) കൂടി സിനിമയ്ക്ക് മുന്നോടിയായി മലപ്പുറത്ത് നടക്കുന്ന സെവൻസ് ഫുട്ബോൾ കാണാൻ പോയി. മലപ്പുറത്തെ കൊയപ്പ എന്ന സ്ഥലത്തായിരുന്നു ആ മൽസരം. സെവൻസ് ഫുട്ബോളിന്റെ അവിടുത്തെ വികാരത്തിളപ്പുകളെക്കുറിച്ചു കേട്ടിട്ടുെണ്ടങ്കിലും വളരെയൊന്നും മുൻകൂട്ടി വിചാരിക്കാതെയാണെത്തിയത്.

ശരിക്കും ഞെട്ടിപ്പോയി! വിശാലമായ സ്റ്റേഡിയം. അവിെട ആവേശത്തിരയിൽ ആർത്തിരമ്പുന്ന ആയിരക്കണക്കിന് കാണികൾ. അതിനിെട െപാടിപൊടിക്കുന്ന പലതരം കച്ചവടങ്ങൾ, ക്യൂവിൽ തിക്കിത്തിരക്കി നിന്ന് ടിക്കറ്റെടുക്കുന്നവർ. പുരുഷന്മാർ മാത്രമേ അവിെട കാണികളായുള്ളൂ. പക്ഷേ, പണ്ട് സെവൻസ് ഫുട്ബോൾ കാണാൻ സ്ത്രീകളും വന്നിരുന്ന കാലമുണ്ടായിരുന്നത്രേ. മലപ്പുറത്തെ ഫുട്ബോൾ കളിയുെട ആവേശത്തിന്റെ ആ ൈവബ്രേഷൻ ഞങ്ങൾ ആദ്യമായി നേരിട്ടനുഭവിക്കുകയായിരുന്നു!

സ്റ്റേഡിയത്തിനു മുന്നിലെ ആർച്ചിലൂടെ അകത്തേക്കു ക യറിയപ്പോൾ തന്നെ വേറൊരു ലോകമായി തോന്നി. അതിനു മുൻപ് വരെ ഒരിക്കലും സ്റ്റേഡിയത്തിലിരുന്നു ഞാൻ കളി കണ്ടിട്ടില്ല. പവലിയന്റെ അടുത്തായിരുന്നു ഞങ്ങളുെട സീറ്റ്. തൊട്ടടുത്തിരുന്ന് കളി കാണുേമ്പാൾ നമ്മളിലേക്ക് പകർന്നു കിട്ടുന്ന എനർജി ഭീകരമാണ്! പന്ത് ചിലപ്പോള്‍ കാണികളുെട ഇടയിലേക്കൊക്കെ കയറി വരും. ഞാനും സമീറും വല്ലാത്തൊരു ഉണർവിന്റെ മൂഡിലായി. അവിടെ വച്ച് കുറച്ച് ഷോട്ടുകൾ എടുത്തു.

സിനിമയിലെ റിയല്‍ സീനുകള്‍

ആ ഘട്ടത്തിൽ തിരക്കഥ വികസിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. ആ ഫുട്ബോൾ ഗ്രൗണ്ടിലെ രംഗങ്ങൾ അടുത്തു കണ്ടതോടെ ഇവിെട നിന്നുള്ള സീനുകളും സിനിമയിൽ ആവശ്യമാണെന്ന് തോന്നി. സെമി ഫൈനൽ കാണാൻ സൗബിനെയും കൂട്ടിയാണ് വീണ്ടും എത്തിയത്. പക്ഷേ, അന്ന് തിരക്ക് കാരണം സൗബിന് അകത്തേക്കു കയറാനേ സാധിച്ചില്ല. സിനിമയിൽ തുടക്കത്തിൽ കാണിക്കുന്ന ഷോട്ടുകൾ അന്നവിെട വച്ച് ഡ്രോണിൽ പകർത്തിയതാണ്. കിട്ടുന്നത്ര ഷോട്ടുകൾ പിന്നീട് ഉപയോഗിക്കാവുന്ന രീതിയിൽ പകർത്തിയിരുന്നു. കാരണം, അത്രയും ആർത്തിരമ്പുന്ന കാണികളെയും ആവേശത്തിന്റെ ആ ഫീലുമൊന്നും പിന്നീട് കൃത്രിമമായി സൃഷ്ടിച്ചെടുക്കാനായെന്നു വരില്ല. ആ ഷോട്ടുകൾ അങ്ങനെ സിനിമയിൽ റിയാലിറ്റിയുടെ ഫീൽ പകർന്നു.

അത്രയും സ്േനഹം നിറഞ്ഞ ഒരു ‘െെവബ്’

സിനിമയുെട ബാക്കി സീനുകൾ ചിത്രീകരിച്ചത് വാഴയൂർ എ ന്ന സ്ഥലത്താണ്. സൗബിന്റെ വീടും സുഡു കിടക്കുന്ന മുറിയുമെല്ലാം. ആദ്യമായാണ് ആ നാട്ടിലൊരു സിനിമാ ഷൂട്ടിങ് ന ടക്കുന്നത്. അതിന്റെ ആവേശവും സഹകരണവുമെല്ലാം നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്തു സഹായവും ചെയ്യാൻ സദാ സന്നദ്ധരായി അവരെല്ലാം ഒാടി നടന്നു.

അത്രയും സ്നേഹം നിറഞ്ഞ ഒരു ‘വൈബ്’ ‍ഞാനിതു വരെ ഷൂട്ട് ചെയ്ത ഒരു സ്ഥലത്തും കണ്ടിട്ടില്ല. നാട്ടുകാരിൽ പലരും അഭിനയിക്കുകയും ചെയ്തു. 30 ദിവസത്തോളമുണ്ടായിരുന്നു ഷൂട്ടിങ്. എല്ലാത്തിനും പരമാവധി റിയാലിറ്റിയുെട ടച്ച് കൊണ്ടു വരാൻ സാധിച്ചതാണ് വലിയ വിജയം. ആ നാട്ടിലെ ചാ യക്കട, ബസ് ഇങ്ങനെ പലതും അവരുെട അനുവാദം ചോദിച്ചിട്ട് നേരേ ക്യാമറയിൽ പകർത്തുകയായിരുന്നു. ഒരിടത്തും സിനിമയ്ക്കായുള്ള സെറ്റിടലോ മുന്നൊരുക്കമോ ഒന്നുമില്ലാതെ. ഒരു ഘട്ടത്തിലും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ആെകയുള്ള പ്രശ്നം നാട്ടിലെ പക്ഷിമൃഗാദികളുെട ബഹളം മാത്രമായിരുന്നു. ലൈവ് സൗണ്ട് റെക്കോർഡിങ് ആയതിനാൽ ആ ശബ്ദം കയറി വരുന്നത് പ്രശ്നമായി. പശുവിെന മാറ്റിക്കെട്ടാൻ സഹായിച്ചും കോഴികളെ ഒാടിച്ചുമൊക്കെ ഇവ പരിഹരിക്കാനും നാട്ടുകാർ തന്നെ മുന്നിൽ നിന്നു.

ഘാന തന്ന തിരിച്ചറിവുകൾ

മലപ്പുറം േപാലെ തന്നെ മറക്കാനാവാത്തതായിരുന്നു ആ ഫ്രിക്കയിെല ഘാനയിലെ ഷൂട്ടും. ഘാനയിൽ ഒരാഴ്ചയോളം ഉണ്ടായിരുന്നു. അവിടുത്തെ യുഎൻ സെറ്റിൽമെന്റ്ിലാണ് സിനിമയിെല രംഗങ്ങൾ ചിത്രീകരിച്ചത്. ഏതെങ്കിലും ചെറിയ കോളനിയിൽ ഷൂട്ട് ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചത്. ടെന്റ് ഒക്കെ സെറ്റിട്ട് ക്യാംപ് പോലെയാക്കിയാൽ പതിവ് ശൈലി ആകുമെന്നു തോന്നി. അെതാഴിവാക്കിയാണ് സെറ്റിൽമെന്റിൽ വച്ചെടുക്കാൻ തീരുമാനിച്ചത്. ആ കോളനി സെറ്റിൽമെന്റായി മാറിയതായിരുന്നു. അവിെട ചെന്നപ്പോഴാണ് അവരുെട ജീവിതം അടുത്തറിഞ്ഞത്. കടയിൽ നിന്നു റേഷൻ കിട്ടുന്നില്ല. ഒന്നും സൗജന്യമായി കിട്ടില്ല. വെള്ളം പോലും വിലയ്ക്കു വാങ്ങണം. അവരുെട ജീവിതാനുഭവങ്ങൾ അതുപോലെ തന്നെ സിനിമയിലുൾപ്പെടുത്തി.

ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അത്ര ഭയങ്കര ദരിദ്ര രാജ്യമാണെങ്കിലും നമ്മുടെ നാട്ടിലേതിനെക്കാൾ വൃത്തിയും ശുചിത്വവും അവിടെ ഉെണ്ടന്നതാണ്. ചേരി പോലുള്ള ആ സ്ഥലത്തു പോലും കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം എങ്ങുമില്ല. പൊതു ടോയ്‌ലറ്റുകള്‍ നമ്മുെട നാട്ടിലേതിനെക്കാൾ വൃത്തിയുള്ളതാണ്. വഴിയിലൂെട വലിയ ചുമടുമായി വരുന്ന സ്ത്രീകളും സംഗീതത്തിന്റെ ഒരു താളം കേട്ടാൽ അതിനൊപ്പം എല്ലാം മറന്ന് ചുവടു വച്ച് ഡാൻസ് ചെയ്യും.

പ്രാരാബ്ധങ്ങളോ ദാരിദ്ര്യമോ ജോലിത്തിരക്കുകളോ ഒ ന്നും ജീവിതം ആഘോഷിക്കുന്നതിൽ നിന്നും മനസു തുറന്ന് സന്തോഷിക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. അവിടെ കണ്ട ഒാരോ കു‍ഞ്ഞു കുഞ്ഞ് കാഴ്ചകളും പുതിയ തിരിച്ചറിവുകളായിരുന്നു എനിക്ക്.