ADVERTISEMENT

ആങ്കറായും നടിയായും റേഡിയോ ജോക്കിയായി തിളങ്ങിയ താരമാണ് നൈല ഉഷ. സിനിമയിലെ ഈ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കുടുംബവിശേഷങ്ങളും പങ്കുവച്ചു.  

അന്നൊക്കെ ഒറ്റയ്ക്ക് വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ധൈര്യം, അയയ്ക്കാൻ വീട്ടുകാരുടെ മനസ്സ്...?

ADVERTISEMENT

അച്ഛൻ മരിക്കുന്നതു വരെ ഞങ്ങൾ ദുബായ്‌യിൽ ആയിരുന്നു. അച്ഛന്റെ മരണത്തോടെയാണ് നാട്ടിലെത്തിയതെങ്കിലും ദുബായ് എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ടായിരുന്നു. വീട്ടിൽ എതിർപ്പുണ്ടായി. പക്ഷേ, ഞാൻ പറഞ്ഞ് മനസിലാക്കി. എന്റെ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോയി ജോലി ചെയ്യുന്ന ആദ്യത്തെ പെൺകുട്ടി ഞാൻ ആയിരിക്കും.

അമ്മ എന്റെ കൂടെ ദുബായ്‌യിൽ വന്നു നിന്നു. പിന്നീട് ചേച്ചിയും അനിയനും വന്നു. അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാതെ ഞങ്ങളെല്ലാരും തിരിച്ച് ദുബായ്‌യിൽ എത്തി. ചേച്ചി ഇപ്പോൾ അമേരിക്കൻ എക്സ്പ്രസിൽ ജോലി ചെയ്യുന്നു. അനിയൻ ടർക്കിഷ് എയർലൈൻസിലും.

ADVERTISEMENT

പതിനൊന്നു വയസ്സുള്ള ആൺകുട്ടിയുടെ അമ്മ എന്നു ചിന്തിക്കുമ്പോൾ എന്താണ് തോന്നുക?

ഞാൻ നല്ല അമ്മ ആണ് എന്ന് പറയുന്നതിനെക്കാൾ അവൻ ഒരു നല്ല മകനാണ് എന്ന് പറയാനാണ് എനിക്കിഷ്ടം. അമ്മയെ ഒട്ടും ബുദ്ധിമുട്ടിക്കരുത് എന്ന് വിചാരിക്കുന്ന മോനാണ്. എന്റെ ആർണവ്. എന്റെ വീട്ടിൽ ഒരാൾ പോലും ഇത്ര പാവമായിട്ട് ഇല്ല. ചിലപ്പോൾ അമ്മ ഇത്തിരി ഓവർ ആയി പോയതുകൊണ്ടാകും അവൻ സൈലന്റ് ആയത്. അവന് മിണ്ടാൻ ഞാൻ ഗ്യാപ് കൊടുത്തിട്ടു വേണ്ടേ..

ADVERTISEMENT

ഇവന്റ്സ്, യാത്രകൾ ഒക്കെ കാരണം അവന്റെ സ്കൂൾ മീറ്റിങ്ങിനൊക്കെ ചിലപ്പോൾ പോകാൻ പറ്റില്ല. ഞാൻ അവനോട് സോറി പറയുമ്പോൾ അവൻ എന്നെ സമാധാനിപ്പിക്കും. ‘അമ്മാ.. ഇറ്റ്സ് ഒക്കെ. യൂ ആർ നോട്ട് ലൈക്ക് അദർ മദേഴ്സ്, യൂ ആർ സോ ഹാർഡ് വർക്കിങ്.. ’ ഇത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും.

മോൻ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. അവൻ ഓരോ ദിവസവും വലുതായി വരികയാണല്ലോ എന്നതാണ് എന്റെ ടെൻഷൻ.  പൊക്കം വച്ചു. കുറേ കഴിയുമ്പോൾ മീശ വരും. വലിയ ചെക്കനാകും. ദൈവമേ.. ഇനി ഞാൻ ‘മോം ഓഫ് എ ബിഗ് ബോയ്’ ആകുമല്ലോ എന്നൊരു കുഞ്ഞു വലിയ ടെൻഷൻ.

അഭിമുഖം പൂർണ്ണമായും വായിക്കാം... 

ADVERTISEMENT