ADVERTISEMENT

കടലിൽ ഉല്ലസിക്കുന്നതിന്റെയും ബീച്ചിൽ അസ്തമയം കാണുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ച് നടി അനശ്വര രാജൻ. ‘Long time no sea’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾ ഇതിനകം വൈറലാണ്. നിരവധിയാളുകളാണ് ചിത്രങ്ങൾക്ക് ‘ലവ്’ റിയാക്ഷൻസുമായി എത്തുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ.

2017ൽ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ ജീവിതം ആരംഭിക്കുന്നത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ താരമായി.തുടർന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ അനശ്വര രാജന്റേതായി ഒടുവിൽ പുറത്തിറങ്ങിയത് ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT