Friday 29 September 2023 01:37 PM IST : By സ്വന്തം ലേഖകൻ

കോളർ തയ്ച്ചു മാറ്റി വയ്ക്കാം, ഇഷ്ടമുള്ള ടോപ്പിനും ഉടുപ്പിനുമൊപ്പം അണിയാം; ഡിറ്റാച്ചബിൾ കോളറിന്റെ ഗുണങ്ങള്‍

collar56777

ടോപ്പും ഡ്രസ്സും തയ്ക്കുമ്പോൾ കോളർ വയ്ക്കണോ വേണ്ടയോ എന്നത് ചിലരുടെ ടെൻഷൻ ആണ്. കോളർ തയ്ച്ചാൽ പിന്നെ, അതു മാറ്റാൻ പറ്റില്ലല്ലോ. എന്നാലിനി ആ ടെൻഷൻ വേണ്ട. ഈ കോളർ തയ്ച്ചു മാറ്റി വയ്ക്കാം. ഇഷ്ടമുള്ള ടോപ്പിനും ഉടുപ്പിനുമൊപ്പം അണിയാം. ഒരേ വസ്ത്രത്തിനു രണ്ടു ലുക്ക് നൽകാനും ഡിറ്റാച്ചബിൾ കോളർ മതി. വസ്ത്രം തയ്ക്കുമ്പോൾ മിച്ചം വരുന്ന തുണിയിൽ കോളർ തയ്ച്ചുവയ്ക്കാൻ മറക്കേണ്ട.

1. കോളറിനും ലൈനിങ്ങിനുമുള്ള തുണി ചിത്രത്തിലേതു പോലെ മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു മുറിച്ചെടുക്കുക.

2. രണ്ടു പീസുകളുടെയും നല്ല വശങ്ങൾ ചേർത്തു വച്ച് പിൻ െചയ്യുക. കഴുത്തിനോട് ചേർന്നു വരുന്ന രണ്ടു മൂലകളിലും ഉൾഭാഗത്തായി റിബണും വയ്ക്കാം. 

collar34555

3. അരികിലൂടെ തയ്ച്ച്  മറിച്ചിട്ടശേഷം ഹെം ചെയ്ത് ഫിനിഷ് ചെയ്യാം.  

കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko

collar6777
Tags:
  • Stitching Tips
  • Fashion