Saturday 25 June 2022 03:24 PM IST : By സ്വന്തം ലേഖകൻ

വസ്ത്രമറിഞ്ഞ് ചുളിവു നീക്കാം; സ്റ്റീമർ, അയൺ ബോക്സ്.. ഇതിൽ ഏതാണ് നല്ലത്?

അർജുൻ വാസുദേവ് ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ് എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ

സ്റ്റീമർ, അയൺ ബോക്സ്. ഇതിൽ ഏതാണ് നല്ലത് ?

ചുളിവുകൾ പോലും തുണിയുടെ കാലപ്പഴക്കത്തെ ബാധിക്കും. തുണിയിലെ ചുളിവുകൾ മായ്ക്കാൻ സ്റ്റീമർ അല്ലെങ്കിൽ അയൺ ബോക്സ് ഉപയോഗിക്കാം.

സ്റ്റീമർ

∙ കനം കുറഞ്ഞ, സൂക്ഷ്മത വേണ്ട തുണിത്തരങ്ങളിൽ പോലും സ്റ്റീമർ അനായാസം ഉപയോഗിക്കാം.

∙ വെഡ്ഡിങ് ലെഹങ്ക പോലുള്ള ഹെവി ഫാബ്രിക്കിലെ ചുളിവ് നീക്കാൻ സ്റ്റീമറാണ് ഏറ്റവും നല്ലത്.

∙ വസ്ത്രത്തിലെ അണുക്കളെ നീക്കം ചെയ്യാനും സ്റ്റീമിങ് ഉത്തമാണ്. അതുകൊണ്ടു തന്നെ എപ്പോഴും കഴുകാൻ പറ്റാത്ത തുണിത്തരങ്ങളിൽ സ്റ്റീമർ തന്നെ ബെസ്റ്റ്.

അയണ്‍ ബോക്സ്

∙ കൺട്രോൾഡ് ഹീറ്റ് നൽകാൻ അയൺ ബോക്സ് ഉപയോഗിക്കാം. പോളിയെസ്റ്റർ കോട്ടൻ പോലുള്ള തുണിത്തരങ്ങളിൽ ഉപയോഗിക്കുമ്പോൾ ചൂടു വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം.

∙ അയൺ ബോക്സ് ഉപയോഗിക്കും മുന്‍പ് തുണിയിൽ വാട്ടർ സ്പ്രേ ചെയ്യുന്നത് ചുളിവുകൾ പൂർണമായി മാറ്റും.

∙ അയൺ ചെയ്ത‌് അഞ്ചു മിനിറ്റിനുശേ‌ഷം ഉപയോഗിച്ചാൽ ചുളിവു കൂടാതെ തുണികൾ ഏറെ നേരം നിലനിൽക്കാൻ സാധിക്കും

∙ വെൽവെറ്റ്, സ്വേഡ് പോലുള്ള തുണിത്തരങ്ങളിൽ സ്റ്റീമറും അയൺ ബോക്സും വേണ്ട.

Tags:
  • Fashion Tips
  • Fashion