പാർട്ടിവെയർ വസ്ത്രങ്ങൾക്ക് ഇണങ്ങും ബീഡഡ് ഫാബ്രിക് ഫ്ലവേഴ്സ്..
ഒരു പൂ ചോദിച്ചാൽ പൂക്കാലം തന്നെ തരും, ഫാബ്രിക് മെറ്റീരിയലുകൾ. പലവിധത്തിൽ തുണിയുപയോഗിച്ച് പൂക്കളുണ്ടാക്കാം. അതിൽ എളുപ്പമുള്ള ഒരു വഴിയാണ് ഇത്തവണ. ഉള്ളിൽ മുത്തുകൾ പിടിപ്പിച്ച ഈ ബീഡഡ് ഫാബ്രിക് ഫ്ലവർ പാർട്ടിവെയറിനാണ് കൂടുതൽ യോജിക്കുക.
ഡ്രസ്സിന്റെ പാതി നെക്ലൈനും യോക്കും ചേർന്നുവരുംവിധം ഈ പൂക്കൾ അടുക്കിപിടിപ്പിച്ചാൽ എത്ര സുന്ദരമായിരിക്കും. ഓർഗൻസ തുണിയിൽ ബീഡഡ് ഫ്ലവർ ഒരുക്കുന്നതാണ് ഫിനിഷിങ് കിട്ടാൻ നല്ലത്.

. വൃത്താകൃതിയിൽ വെട്ടിയ തുണിക്കഷണങ്ങൾ രണ്ടായി മടക്കി ചിത്രത്തിലേതു പോലെ ഒന്നിനു മീതെ ഒന്നായി റണ്ണിങ് സ്റ്റിച്ച് ചെയ്തു യോജിപ്പിക്കുക.
. സ്റ്റിച്ച് ചെയ്തശേഷം ഇരുവശത്തെയും നൂലുകൾ വലിച്ചുമുറുക്കി പൂവിന്റെ ആകൃതിയിലാക്കി കെട്ടിടുക. മുത്തുകൾ ഒട്ടിച്ചോ തുന്നിച്ചേർത്തോ മനോഹരമാക്കാം.
