പേരു കേട്ടു ഞെട്ടേണ്ട, ഇതു തുന്നലിൽ നിങ്ങളെ താരമാക്കുന്ന അടിപൊളി ട്രിക്ക് ആണ്. കുഞ്ഞുടുപ്പുകളിലും ഗൗണുകളിലുമൊക്കെ കിടിലൻ ലുക്കോടെ തലയെടുപ്പേകുന്ന ഞൊറിവുകൾ പോലുള്ള പാറ്റേൺ കണ്ടിട്ടില്ലേ... അവ തുന്നിയെടുക്കുന്ന രീതിയാണ് സ്മോക്കിങ് (Smocking). ബോക്സ്, ഫ്ലവർ ഷേപ്ഡ്, ഷെൽ ഷേപ്ഡ് എന്നിങ്ങനെ പലതരം സ്മോക്കിങ് പാറ്റേണുകൾ ഉണ്ട്. അവയിൽ ഏറ്റവും എളുപ്പമുള്ള ആരോ സ്മോക്കിങ് എങ്ങനെ ചെയ്യാമെന്നു നോക്കാം. സാറ്റിൻ മെറ്റീരിയലിൽ ചെയ്താൽ ഭംഗി ഇരട്ടിയാകും.
1. രണ്ടു സെമീ. അകലത്തിൽ ചിത്രം 1–ലേതു പോലെ കളങ്ങൾ വരച്ച് ഒന്നി ടവിട്ട വരികളിൽ ഇടവിട്ടു വരുന്ന രീതിയിൽ ‘V’ മാർക് ചെയ്യുക. V യുടെ മൂലകളിലൂടെ നൂൽ കോർത്തെടുത്ത് (ചിത്രം 2) വലിച്ചു കെട്ടിടുക.
2. ഒരു വരിയിലുള്ള V കൾ താഴേക്കു തയ്ച്ചു പൂർത്തിയാക്കിയ ശേഷം അടുത്ത വരിയിൽ നിന്നു വീണ്ടും തയ്ച്ചു തുടങ്ങാം. പാറ്റേൺ പൂർത്തിയാക്കുമ്പോൾ മറുവശത്ത് Arrow Smock Design കാണാം.
കടപ്പാട്: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ, ഇൻസ്റ്റഗ്രാം: littleflower_ammuchacko