ഓഫിസിൽ ഇട്ടുമടുത്ത പ്ലെയ്‌ൻ ടോപിന്റെ നെക്‌ലൈനിൽ ഒരു കുഞ്ഞു ലേസ് ഫ്ലവർ വച്ചാൽ പുത്തൻ ടോപ് ആണെന്നേ ആരും പറയൂ... കുഞ്ഞുടുപ്പിലും കുർത്തയിലും ടോപ്സിലും മാത്രമല്ല ബാഗിന്റെ സിപ്പിൽ അലങ്കാരമായോ കീചെയ്നോ ആയോ ഒക്കെ മാറ്റാം ലേസ് പൂക്കൾ.
ആവശ്യമുള്ള സാധനങ്ങൾ: ക്രോഷേ ലേസ്, ആർട്ടിഫിഷൽ ഫ്ലവർ, മുത്ത്, ഗ്ലൂ/ സൂചിയും നൂലും
. ലേസ് ഞൊറിഞ്ഞ്, ഓരോ ഞൊറിവും ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുക. അല്ലെങ്കിൽ തയ്ച്ചു വയ്ക്കുകയുമാകാം.
. ഞൊറിഞ്ഞ ലേസ് രണ്ടറ്റവും ഒട്ടിച്ച് പൂവിന്റെ ആ കൃതിയിലാക്കുക.
. നടുവിൽ ആർട്ടിഫിഷൽ ഫ്ലവറും മുത്തും വയ്ക്കുക.
- അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ ഇൻസ്റ്റഗ്രാം: littleflower_ammuchacko