Thursday 24 December 2020 03:08 PM IST : By സ്വന്തം ലേഖകൻ

ഹൈ സ്റ്റൈൽ ബ്രൈഡ്സ് മെയ്ഡ്; മണവാട്ടിയുടെ കൂട്ടുകാരികൾക്ക് അണിയാൻ ഹൈ ലോ ഗൗൺ

gawwwww3334

മണവാട്ടിയുടെ കൂട്ടുകാരികൾക്ക് അണിയാൻ ഹൈ ലോ ഗൗൺ

ചിരിച്ചും തമാശകൾ പറഞ്ഞും ഒന്നിച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിന്  ഗേൾസ് ഗ്യാങ്ങിന് തിളങ്ങാൻ സിപിംൾ ആൻഡ് സ്റ്റൈലിഷ് ഡിസൈൻ ഇതാ...

ആവശ്യമുള്ള സാധനങ്ങൾ

വൈറ്റ് സാറ്റിൻ തുണി– ഏഴ് മീറ്റർ

ലൈനിങ് തുണി – ആറു മീറ്റർ

സിബ്, എംബ്രോയറി നൂൽ

എടുക്കേണ്ട അളവുകൾ

തോൾ മുതൽ വയറു വരെയുള്ള നീളം (ടോപ് ഇറക്കം), ചെസ്റ്റ് അളവ് (രണ്ടിഞ്ച് ലൂസ് കൂട്ടിയെടുക്കണം), അപ്പർ ചെസ്റ്റ് അളവ് (ലൂസ്– രണ്ടിഞ്ച്), വെയ്സ്റ്റ് വണ്ണം, തോൾവീതി, കൈക്കുഴി, കൈഇറക്കം, കൈവീതി, കഴുത്തിറക്കം, ഷോൾഡർ മുതൽ ബസ്റ്റ് പോയിന്റ് വരെയുള്ള ഇറക്കം (ഡാർട് പോയിന്റ്), ഡാർട് പോയിന്റ് ടു ഡാർട് പോയിന്റ് അളവ്, വെയ്സ്റ്റ് വണ്ണം (നാലിഞ്ച് ലൂസ്), വെയ്സ്റ്റ് മുതൽ മുട്ടിനു താഴെ വരെയുള്ള ഇറക്കം, വെയ്സ്റ്റ് മുതൽ പാദത്തിനു മുകളിൽ വരെയുള്ള ഇറക്കം (സ്കർട് ഇറക്കം)

sticjgvfcgfff

ചിത്രം 1 ടോപ് (മുൻഭാഗം)

AC – ഇറക്കം              AB - തോൾവീതിയുടെ പകുതി

AF – കഴുത്തകലം      AE – മുൻകഴുത്തിറക്കം

BH - കൈക്കുഴി Kക

JK – അപ്പർ ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

IG – ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

FL – ഡാർട് പോയിന്റ്

ML- ഡാർട് പോയിന്റ് ടു ഡാർട് പോയിന്റിന്റെ പകുതി

ചിത്രം 2 ടോപ് (പിൻഭാഗം)

AB = IJ= CD - ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

AC – ഇറക്കം              AF – കഴുത്തകലം

AE – പിൻകഴുത്തിറക്കം

AG - ഷോൾഡർ അളവിന്റെ രണ്ടിലൊന്ന്

GH - കൈക്കുഴി        EC- സിബ് ഓപ്പണിങ്

_BAP7843

ചിത്രം 3 (സ്കർട്ട്)

AB=AC – സ്കർട് ഇറക്കം

(A യിൽ നിന്ന് വെയ്സ്റ്റ് ഭാഗം കട്ടു ചെയ്യുന്നതു വരെയുള്ള നീളം കൂടി ചേർത്താണ് ഇതു മാർക്ക് ചെയ്യേണ്ടത്. വെയ്സ്റ്റ് അളവിന്റെ നാലിലൊന്ന് അളവിലാണ് വെയ്സ്റ്റ് കർവ് വരയ്ക്കേണ്ടത്.

CB- ഫ്ലെയർ ലൂസിന്റെ നാലിലൊന്ന്

AH- വെയ്സ്റ്റ് മുതൽ മുട്ടിനു താഴെ വരെയുള്ള ഇറക്കം

(ഈ മാർക്കിങ് മുൻവശത്തെ പീസിൽ മാത്രം മതി)

HIB- ഫ്ലെയർ കർവ് (മുൻവശം)  

CIB- ഫ്ലെയർ കർവ് (പിൻവശം)

_BAP7839

തയ്ക്കുന്ന വിധം

ടോപ്പിനുള്ള വൈറ്റ് സാറ്റിൻ തുണി മുൻഭാഗത്തിനും പി ൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക. ലൈനിങ്ങും ഇതേ അളവിൽ തന്നെ വെട്ടിയെടുക്കണം. (മുൻഭാഗം പ്രിൻസസ് കട്ട് രീതിയിൽ വെട്ടുമ്പോൾ പീസുകൾ പരസ്പരം മാറിപോകാതെ അടയാളം ചെയ്തുവയ്ക്കണം.) സ്കർട്ടിനുള്ള തുണിയും ലൈനിങ്ങും മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക.

ടോപ്പിന്റെ പ്രിൻസസ് കട്ട് വരുന്ന മുൻഭാഗം അറ്റാച്ച് ചെയ്തു തയ്ച്ച ശേഷം മുൻകഴുത്തും പിൻകഴുത്തും ഫെയ്സിങ് വച്ച് കവർ ചെയ്യാം. ഷോൾഡർ യോജിപ്പിച്ച ശേഷം സ്കർട്ടിന്റെ മുൻപാളിയും പിൻപാളിയും യഥാക്രമം ടോപ്പിലേക്ക് അറ്റാച്ച് ചെയ്യണം. വശങ്ങൾ ചേർത്തുതയ്ച്ച ശേഷം ഹെംലൈനില്‍ ഫ്രിൽസ് പിടിപ്പിക്കാം. ടോപിന്റെ പിൻഭാഗത്ത് സിബ് ഓപണിങ് കൂടി നൽകി സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം. യോക്കിൽ എംബ്രോയ്ഡറിയോ മുത്തുകളോ പിടിപ്പിച്ചു ഭംഗിയാക്കാം.

-ഡിസൈൻ: മനു അഗസ്റ്റിൻ, മനു അഗസ്റ്റിൻ ഡിസൈനർ ഹബ്, എംജി റോഡ്, കൊച്ചി. മോഡൽ: റോമ എലിസബത് സെബാസ്റ്റ്യൻ ഫോട്ടോ: ബേസിൽ പൗലോ

_BAP7834
Tags:
  • Soochiyum Noolum
  • Fashion