സാരിയുടെയും ദാവണിയുടെയും ട്രഡീഷനൽ ലുക്ക് തരുന്ന സാരി ഗൗൺ പരീക്ഷിക്കാം...
ആവശ്യമുള്ള സാധനങ്ങൾ
ഗൗണിന്;
ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണി– അഞ്ചര മീറ്റർ
ലൈനിങ് തുണി – നാലര മീറ്റർ
ഗോൾഡൻ ഷിമ്മർ ജോർജറ്റ് തുണി (ബോർഡറിന്) – രണ്ടു മീറ്റർ
ദാവണിക്ക്;
ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണി– മൂന്നു മീറ്റർ
സിബ്ബ് – ഒന്ന്
കട്ട്ബീഡ് വർക്കുള്ള ബോർഡർ – 15 മീറ്റർ
ചുവപ്പ്, പച്ച, ഗോൾഡൻ ഹാൻഡ് എംബ്രോയ്ഡറി നൂൽ, ഗോൾഡൻ മുത്തുകൾ, സൂചി

എടുക്കേണ്ട അളവുകൾ
തോൾ മുതൽ വയറു വരെയുള്ള നീളം (ടോപ് ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ് കൂട്ടിയെടുക്കണം), അപ്പർ ചെസ്റ്റ് അളവ് (ലൂസ്– നാലിഞ്ച്), വെയ്സ്റ്റ് വണ്ണം, തോൾവീതി, കൈക്കുഴി (ലൂസ്– രണ്ടിഞ്ച്), ഷോൾഡർ മുതൽ ബസ്റ്റ് പോയിന്റ് വരെയുള്ള ഇറക്കം (ഡാർട് പോയിന്റ്), ഡാർട് പോയിന്റ് ടു ഡാർട് പോയിന്റ്, വെയ്സ്റ്റ് മുതൽ പാദം വരെയുള്ള നീളം (സ്കർട്ട് ഇറക്കം)
ചിത്രം 1 (മുൻഭാഗം)
AC – ഇറക്കം
AB - തോൾവീതിയുടെ പകുതി
AF – കഴുത്തകലം
AE – മുൻകഴുത്തിറക്കം
BH - കൈക്കുഴി
JK – അപ്പർ ചെസ്റ്റ് അളവിന്റെ നാലിലൊന്ന്
IG – ചെസ്റ്റ് അളവിന്റെ നാലിലൊന്ന്
FL – ഡാർട് പോയിന്റ്
ML- ഡാർട് പോയിന്റ് ടു ഡാർട് പോയിന്റിന്റെ പകുതി
ചിത്രം 2 (പിൻഭാഗം)
AC – ഇറക്കം
AB - തോൾവീതിയുടെ പകുതി
AF – കഴുത്തകലം
AE – പിൻകഴുത്തിറക്കം
BH - കൈക്കുഴി
IG – ചെസ്റ്റ് അളവിന്റെ നാലിലൊന്ന്

ചിത്രം 3 (സ്കർട്ട്)
BDC – വെയ്സ്റ്റ് അളവ് + 20 ഇഞ്ച്
HIG – ഫ്ലെയർ അളവ്
(വെയ്സ്റ്റ് അളവിന്റെ നാലിരട്ടിയെങ്കിലും ഫ്ലെയർ എടുത്താലേ അംബ്രല്ലാ സ്കർട്ടിനു ഭംഗി കിട്ടൂ)
CG=BH=DI – സ്കർട്ടിന്റെ ഇറക്കം
തയ്ക്കുന്ന വിധം

ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണിയും ലൈനിങ്ങും ടോപ് ഭാഗത്തിനായി മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. മുൻഭാഗത്തെ പീസുകൾ തയ്ച്ച ശേഷം ഷോൾഡർ അറ്റാച്ച് ചെയ്ത് കഴുത്ത് കവർ ചെയ്തു തയ്ക്കാം. ബാക്ക് ഓപ്പണിങ്ങിൽ സിബ്ബ് വച്ച് ടോപ് ഫിനിഷ് ചെയ്യാം.
സ്കർട്ടിനുള്ള ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണി നാലായി മടക്കിയിട്ട് ചിത്രം മൂന്നിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. ലൈനിങ് തുണിയും അംബ്രല്ലാ സ്കർട്ട് പോലെ വെട്ടണം. ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണിയിൽ വെയ്സ്റ്റിൽ ചെറിയ ഞൊറിവുകളെടുത്ത് ലൈനിങ്ങും കൂടി ഒന്നിച്ചു വച്ച് ടോപ്പിന്റെ വെയ്സ്റ്റിൽ അറ്റാച്ച് ചെയ്യാം.
സ്കർട്ടിന്റെ നേരേ പിറകുവശത്ത് ഓപ്പണിങ് നൽകി ദാവണിയുടെ ഒരു അറ്റം മുകളിൽ നിന്ന് താഴെ വരെ തയ്ച്ചുപിടിപ്പിക്കണം. (മറുവശം ഞൊറിഞ്ഞ് മുന്നിലേക്കു ചുറ്റിയെടുത്താണ് പിൻ ചെയ്യുന്നത്.) സ്കർട്ടിന്റെ അടിയിൽ ഗോൾഡൻ ഷിമ്മർ ജോർജറ്റ് തുണിയും കട്ട്ബീഡ് വർക്കുള്ള ബോർഡറും കൊണ്ട് ഹൈലൈറ്റ് ചെയ്യാം. ദാവണിയുടെയും അരികുകളിലും ബോർഡർ വച്ച്, ടോപ്പിൽ ഫ്രഞ്ച് നോട്ട് പൂക്കൾ കൂടി തുന്നി ഫിനിഷ് ചെയ്യാം.
ഡിസൈൻ: ഗാർഗി ഫസിനോ ബുട്ടീക്, തൃശ്ശൂർ, തിരുവല്ല, മോഡൽ: എലിസബത്ത് തോമസ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ