ADVERTISEMENT

വയലറ്റ് നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി നടി സംയുക്ത. താരം നായികയാകുന്ന തെലുങ്ക് ഹൊറർ ചിത്രം ‘വിരുപക്ഷ’യുടെ ട്രെയ്ലര്‍ ലോഞ്ച് പരിപാടിയിലാണ് സംയുക്ത ഗ്ലാമറസ് ലുക്കില്‍ തിളങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. 

സായി ധരംതേജ്, സംയുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുപക്ഷ. ‘പുഷ്പ’ സംവിധായകൻ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

ADVERTISEMENT

ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് കഥ. അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയായ ശാംദത്ത് സൈനുദ്ദീൻ. ഏപ്രിൽ 21ന് വിരുപക്ഷ തിയറ്ററുകളിലെത്തും.

1.

ADVERTISEMENT

2.

bluesamm7865f

3.

blue-sammm7889
ADVERTISEMENT

4.

5.

blue-samyuk667
ADVERTISEMENT