പൂനെയിൽ വച്ചു നടന്ന മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മൽസരത്തിൽ മിസ് ഇന്ത്യ വേൾഡ് വൈഡ് സെക്കന്റ് റണ്ണറപ്പായി സുകന്യ സുധാകരനെ തിരഞ്ഞടുത്തു. കൂടെ മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ ആയും സുകന്യയെ തിരഞ്ഞെടുക്കപ്പെട്ടു.
സുകന്യ യുഎഇ പ്രതിനിധികരിച്ച് ആണ് മിസ് ഇന്ത്യ വേൾഡ് വൈഡ് 2023 ഇൽ മത്സരിച്ചത്. സുകന്യ 2016 ഇലെ മിസ് ഇന്ത്യ യുഎഇ ആണ്. 2014 ൽ നടന്ന മിസ് കേരള മത്സരത്തിൽ മിസ് ഫോട്ടോജനിക്കായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എംബിഎ ബിരുദധാരിയായ സുകന്യ മോഡലും ഡാൻസറും തിയേറ്റർ ആർട്ടിസ്റ്റും ആണ്. സെലിബ്രിറ്റി ഡിസൈനേഴ്‌സിന്റെയും ഫോട്ടോഗ്രാഫേഴ്സിന്റെയും ഒപ്പം മോഡൽ ആയിട്ടും ജോലി ചെയ്യുന്നു. വനിത മാസികയിലും ഫാഷൻ ഷൂട്ട് ചെയ്തിരുന്നു.
അബുദാബിയിൽ ജനിച്ചു വളർന്ന സുകന്യ മലപ്പുറം ജില്ലാ സ്വദേശികളായ സുധാകരൻ അനിത ദമ്പതികളുടെ മകൾ ആണ്. ഏക സഹോദരി മാനസ, സഹോദരി ഭർത്താവ് അഡ്വ ഗോവിന്ദ്. ചങ്ങരംകുളം സ്വദേശി പരേതൻ ആയ റിട്ടയേർഡ് തഹസിൽദാർ അച്യുതന്റെ കൊച്ചുമകളാണ്.