ADVERTISEMENT

മലയാള സിനിമയില്‍ ഹാസ്യം ചെയ്തും, നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് നടന്‍ സിദ്ദിഖ്. അഭിനയത്തിന്റെ 38 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് സിദ്ദിഖ്. 

sidd2

ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. വനിതാ മാസികയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് ക്ലാസി ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ താരമെത്തിയത്. ഡെനിം ജീന്‍സും ഷര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും മൊട്ടത്തലയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക് താടിയുമായി മാസ് ലുക്കിലാണ് താരം. 

sidde55
ADVERTISEMENT

വനിതയ്ക്കു വേണ്ടി ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് കളരിക്കലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഖലീസിയയാണ് കോസ്റ്റ്യൂം ഒരുക്കിയത്. കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. 

sidd55

മുന്‍പ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സിദ്ദിഖിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സൂപ്പര്‍താരങ്ങളെ പോലും വെല്ലുവിളിക്കുകയാണ് സിദ്ദിഖ്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിലാണ് സിദ്ദിഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ADVERTISEMENT

1.

siddd67gj

2.

sidd32
ADVERTISEMENT

3.

ADVERTISEMENT