നാടന്‍ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഹൃദയത്തില്‍ കയറിയ നടിയാണ് അനുശ്രീ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ദാവണിയിലും പാവാടയിലും തനിനാടന്‍ ലുക്കിലാണ് താരം. കോഫി ബ്രൗണ്‍- പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കസവ് ദാവണിയാണ് താരം ധരിച്ചിരിക്കുന്നത്.

പാലക്ക ഡിസൈനിലുള്ള ട്രഡീഷണല്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മുല്ലപ്പൂ ചൂടി, പൊട്ടുതൊട്ട് മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്.