കറുപ്പ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി മലൈക അറോറ. ജിയോ വേള്‍ഡ് പ്ലാസയുടെ ലോഞ്ചിനാണ് കറുപ്പ് ഗ്ലാമറസ് ഔട്ഫിറ്റില്‍ താരമെത്തിയത്. വസ്ത്രധാരണത്തിന്റെ പേരില്‍ ആരാധകരുടെ കയ്യടിയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങി. ഉര്‍ഫി ജാവേദിന്റെ ടീച്ചര്‍ ആണോ എന്ന തരത്തിലായിരുന്നു ആരാധകരുടെ കമന്റുകള്‍. നോറ ഫത്തേഹിയൊന്നും ഇവരുടെ മുന്നില്‍ ഒന്നുമല്ല എന്നും ചിലര്‍ കമന്റ് ചെയ്തു.
കറുപ്പ് നെറ്റ് ഫാബ്രിക്കിലുള്ള ഗൗണിനു ഉള്ളിലൂടെ ഇന്നര്‍വെയറുകള്‍ വ്യക്തമായി കാണാം. ഇതാണ് ചില ആരാധകരെ പ്രകോപിപ്പിച്ചതും. 3.7 ലക്ഷം രൂപയാണ് ബ്ലാക് ഷീര്‍ ഡ്രസിന്റെ വില. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാവുകയാണ്.
1.
2.
3.
4.
5.