പ്രിയതാരം മാളവിക മോഹനന്റെ ഓരോ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മാറുന്ന ഫാഷൻ സങ്കൽപ്പങ്ങൾക്കനുസരിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന് മനംനിറഞ്ഞ് ആരാധകർ ലൈക്കുകൾ നൽകാറുണ്ട്. ഇത്തവണ ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്ക് പരിചയപ്പെടുത്തുകയാണ് താരം.
ഫ്ലോറല്‍ പ്രിന്റ് ചെയ്ത ബ്ലൂ ഡെനിം ജീന്‍സും പിക്ചര്‍ പ്രിന്റ് ചെയ്ത സ്ലീവ്ലെസ് ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ട്രെന്‍ഡിനു അനുസരിച്ചുള്ള വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. പുത്തന്‍ ഔട്ട്ഫിറ്റ് ആരാധകർക്കിടയില്‍ തരംഗമാവുകയാണ്. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.
5.