Thursday 26 December 2019 04:32 PM IST

‘ഉടുപ്പുകൾ ധാരാളം വാങ്ങിക്കൂട്ടുകയില്ല; പക്ഷേ, ഫാഷൻ എന്നും കണ്ണുനിറയെ കണ്ടുകൊണ്ടിരിക്കണം’

Lakshmi Premkumar

Sub Editor

niranjana9990jhfd

ഒരു സത്യം പറയട്ടെ. എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു സംശയം ഉണ്ട്. എന്റെ ഉള്ളിൽ ഒരു കിടിലൻ ഡിസൈനർ ഉറങ്ങി കിടപ്പില്ലേ എന്ന്.  കാരണം എന്താണെന്നല്ലേ?  മിക്കവരും ഫാഷൻ ഉടുപ്പുകൾ സ്വയം അണിഞ്ഞ് ആസ്വദിക്കുമ്പോൾ എനിക്കിഷ്ടം നല്ല നല്ല ഉടുപ്പുകൾ മറ്റുള്ളവർ അണിയുന്നത് കണ്ണു നിറയെ കാണാനാണ്.

സെലിബ്രിറ്റി ഡിസൈനേഴ്സിന്റെയും സ്റ്റാഴ്സിന്റെയുമൊക്കെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജിൽ എപ്പോഴും ക യറിയിറങ്ങി നടക്കും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ. ഫാഷൻ, അത് ആരുടെയായാലും എനിക്കു കാണണം, എൻജോയ് ചെയ്യണം.

പണ്ടു മുതലേ ഒരുപാട് ഷോപ്പിങ് ചെയ്യാറില്ല. പക്ഷേ, ഉള്ളതൊക്കെ നന്നായി സൂക്ഷിക്കും. ജീൻസും ടോപ്പും തന്നെയാണ് കൂടുതൽ. ഡെങ്കിരീസ്  ആണ് എന്റെ ഫേവറിറ്റ്. ടീ ഷർട്ടിനു പകരം ക്രോപ് ടോപ് വരെ ഡെങ്കിരീസുമായി പെയർ ചെയ്യാറുമുണ്ട്. ഈ നീളൻ മുടിയുള്ളതുകൊണ്ട് മോഡേൺ വെയർ വേണ്ടേ... വേണ്ട’ എന്നായിരുന്നു അടുത്ത നാൾ വരെ എന്റെയൊരു കൺസേൺ. പക്ഷേ, പെട്ടെന്ന് ഒരു ദിവസം തോന്നി, എന്റെ മുടിയല്ലേ ഹൈലൈറ്റ്.

നീളൻ മുടിയെന്നാൽ ഒരിക്കലും ഔട്ട് ആകാത്ത ട്രെൻഡല്ലേ ?  

യെസ്... ലോങ് ഹെയറിന് എന്നും ആരാധകരുണ്ട്. അപ്പോൾ പിന്നെ, അതിനെയങ്ങ് മാക്സിമം എക്സ്പോസ് ചെയ്യുക.  ദാറ്റ്സ് മീ...

സിനിമയിൽ വന്ന ശേഷമാണ് കാര്യങ്ങളൊക്കെ മാറിയത്. സോഷ്യ ൽ‌ മീഡിയയിൽ ചറപറ ഫോട്ടോ ഇടണം. ഫോളോവേഴ്സ് കൂടും തോറും അത്രയും പേർ നമ്മുടെ ഫാഷൻ കാണുന്നുണ്ടെന്നും ഒാർക്കണം. ഹോ... ടെൻഷൻ ആയി. ഡ്രസ്സിങ്ങിലൊക്കെ കൂടുതൽ പരീക്ഷണങ്ങൾ നടത്താതെ വഴിയില്ല.

പക്ഷേ, മോഡേൺ കോസ്റ്റ്യൂംസ് ഇടുമ്പോൾ മുടി   പുട്ട്അപ് ചെയ്തല്ലേ പറ്റൂ? അപ്പോൾ പിന്നെ, അതിൽ വെറൈറ്റി സ്റ്റൈൽ എന്താണെന്ന് അന്വേഷിച്ചു.  സ്വന്തം സ്റ്റൈലൊക്കെ പരീക്ഷിച്ചു. പലതും ഹിറ്റ് ആയി. ലോങ് ഹെയറായതുകൊണ്ട് എത്‌നിക് ഡ്രസ്സിനൊപ്പം എങ്ങനെ വേണമെങ്കിലും മുടി അലങ്കരിക്കാം. മുല്ലപ്പൂ ചൂടി തനി ട്രഡീഷനൽ ആകാനാണ് എനിക്ക് ഏറ്റവും എളുപ്പം.

_ARI1536

ഒരൊറ്റ ബ്രാൻഡ് ഫോളോ ചെയ്യുന്ന പരിപാടിയേ ഇല്ല

വാർഡ്രോബിൽ കൂടുതലും കാഷ്വൽസാണ്. അണിയുമ്പോൾ ഏറ്റവും സുഖമുള്ള വസ്ത്രം തിരഞ്ഞെടുക്കും. ടോപ്പുകൾ മിക്കതും  ഇളം നിറങ്ങളിലുള്ളതാണ്. ഇപ്പോള്‍ സിംഗിൾ പീസ് ഡ്രസ്സുകളോട് ഭയങ്കര ഇഷ്ടമാണ്. കംഫർട്ട് മാത്രമല്ല, കൂടെ ഒരു വെറൈറ്റി മാലയൊക്കെ ഇട്ടാൽ അത്യാവശ്യം പാർട്ടി വെയറായും  ഉപയോഗിക്കാം. വസ്ത്രങ്ങൾ എപ്പോഴും കംഫർട്ടബിളായിരിക്കണം എന്ന് എന്നേക്കാൾ നിർബന്ധം അമ്മയ്ക്കാണ്.

െഎ ലവ് പേസ്റ്റൽസ്

ബാഗും ചെരിപ്പും കൂടുതലും പേസ്റ്റൽ ഷേഡ്സാണ് വാങ്ങാറുള്ളത്. ഷൂസുകളാണ് ഏറെയിഷ്ടം. ഗോൾഡൻ, ബ്ലാക്, വൈറ്റ് നിറങ്ങളിലുള്ള ഷൂസ് എപ്പോഴും സ്റ്റോക്കുണ്ടാകും. ബാഗിനോട് അത്ര ക്രേസില്ല. പൗച്ചുകളും ക്ലച്ചുകളും ഇഷ്ടമാണ്. അവാർഡ് നൈറ്റിനോ പാർട്ടിക്കോ പോകുമ്പോൾ ഫോണും അത്യാവശ്യം കാർഡും പൈസയുമൊക്കെ ഇടാൻ ക്ലച്ചുകളാണ് നല്ലത്.

രണ്ടു ടൈപ്പ് പെർഫ്യൂം എപ്പോഴും ഉണ്ട്  

ഒരെണ്ണം ഡാൻസ് ക്ലാസിലൊക്കെ പോകുമ്പോൾ ‘ചിക്ചിക്’ അടിക്കാൻ. ബാത് ആൻഡ് ബോഡി വർക് പെർഫ്യൂമിന്റെ മ ണം നമുക്ക് ഒരിക്കലും  മടുക്കില്ല. സ്പെഷൽ ഒക്കേഷനുകൾക്കായി ഗുച്ചി, അർമാനി, ജിമ്മി ച്യൂ ഇവയുടെ വേറൊരു കലക്‌ഷനുണ്ട്. വിലയൽപം കൂടുതലായതു കൊണ്ട് അതൊക്കെ ഹാൻഡിൽ വിത് കെയർ.

ഫോട്ടോ: സരിൻ രാംദാസ്, ലൊക്കേഷൻ: ഫ്രഞ്ച് ടോസ്റ്റ്, പനമ്പിള്ളി നഗർ

 

Tags:
  • Fashion Tips
  • Celebrity Fashion
  • Fashion