Tuesday 24 December 2019 04:15 PM IST

‘ധരിക്കുന്ന വസ്ത്രം നോക്കിയാണ് ആളുകൾ ആദ്യം വിലയിരുത്തുന്നത്; അതുകൊണ്ട് നോ കോംപ്രമൈസ്!’

Lakshmi Premkumar

Sub Editor

prayaga-fashion6644f
ഫോട്ടോ: സരിൻ രാംദാസ്, ലോക്കേഷൻ – കഫേ പപ്പായ, പനമ്പിള്ളി നഗർ

പെർഫെക്‌ഷൻ, അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. വേണ്ടത്ര സമയം കണ്ടെത്തി കൃത്യമായ പ്ലാനിങ്ങോടെ മാത്രമേ ഓരോ കോസ്റ്റ്യൂംസും തയാറാക്കൂ. എന്തിനാണ് ഇക്കാര്യത്തിൽ ഇത്ര പെയ്ൻ എടുക്കുന്നതെന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ഒറ്റ ഉത്തരമേയുള്ളൂ. നന്നായി ഡ്രസ്അപ് ചെയ്യുകയെന്നതാണ് എന്റെ എന്നത്തേയും ഫസ്റ്റ് കൺസേൺ. അതുകൊണ്ടല്ലേ ഭക്ഷണത്തോട് ഇത്ര ഇഷ്ടമുണ്ടായിട്ടും കൃത്യമായ ഡയറ്റും വ്യയാമവും ചെയ്ത് ഏതു ഡ്രസ്സിനും ഇണങ്ങും ഫിഗർ നേടിയത് ? 

സ്പോർട്സ് ചെയ്യുന്നവർ മാത്രമേ സ്പോർട്സ് വെയർ ഇഷ്ടപ്പെടാവൂ എന്നുണ്ടോ ?

അങ്ങനെയൊന്നും ഇല്ലെന്നേ... എന്റെ ഫാഷൻ സെൻസിലെ ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ തിങ്സ് എന്നു പറയുന്നത് കിടിലൻ സ്പോർട്സ് വെയറാണ്. നല്ല കംഫർട്ട് തരുന്ന സ്പോർട്സ് ബ്രാൻഡുകളാണ് വാർഡ്രോബിൽ കൂടുതലും.

സ്പോർട്സ് വെയറിൽ തന്നെ വ്യത്യസ്ത മോഡലുകളുണ്ട്. എനിക്കിഷ്ടം ഡ്രൈ ഫിറ്റ്സ് ആണ്. ട്രാക് പാന്റ്സ്, ടീ ഷർട്ട്... ജിം വെയറുകളുടെ കട്ട ആരാധിക കൂടിയാണ് ഞാൻ.

‘വേറെ കാഷ്വൽസ് ഒന്നും ഉപയോഗിക്കാറില്ലേ’ എന്ന് ചിന്തിക്കേണ്ട. സാറ, ഫോർ എവർ ട്വന്റി വൺ... ഇതു രണ്ടുമാണ് എപ്പോൾ ഷോപ്പിങ്ങിന് ഇറങ്ങിയാലും എന്റെയൊപ്പം വീട്ടിലെത്തുന്ന രണ്ട് ബ്രാൻഡുകൾ. ഇറ്റ്സ് വെ രി ഈസി ടു വെയർ.

കസ്റ്റമൈസ് ചെയ്യുകയെന്നാൽ ഡിസൈനറെ ഏൽപിച്ച് കയ്യുംകെട്ടി ഇരിക്കുക എന്നല്ല സിനിമയിൽ വന്ന ശേഷം ഇവന്റുകൾക്ക് അണിയാനുള്ള പാർടി വെയർ കസ്റ്റമൈസ് ചെയ്യുകയാണ്. പക്ഷേ, എല്ലാത്തിലും ഒപ്പം ചേർന്ന് ഡിസൈനറോട് അഭിപ്രായങ്ങളൊക്കെ ചോദിച്ചും പറഞ്ഞും ഇടയ്ക്ക് കറക്‌ഷൻസ് വരുത്തിയും മാത്രമേ ചെയ്യൂ. 

_ARI2084

വാർഡ്രോബിലെ പ്രധാന ഐറ്റം ഏതാണെന്നോ?

സംശയമെന്താ, എന്റെ പ്രിയപ്പെട്ട ചെരിപ്പുകൾ. സ്ലൈഡേഴ്സാണ് അതിൽ കൂടുതലും. അതും സ്പോർട്സ് ബ്രാൻഡായ അഡിഡാസ്.

ഷോകളിൽ പങ്കെടുക്കുമ്പോൾ  ഓരോ ഡ്രസ്സിനും അനുസരിച്ച് ഹീൽസ് ധരിക്കും. ആൾഡോ എന്ന ബ്രാൻഡാണ് കയ്യിലുള്ള ഹീൽസിൽ കൂടുതലും. ഏറെ നേരം നിന്നാലും കാലു വേദനിക്കില്ല, അത്ര മൃദുവാണ്. ഫ്ലാറ്റ് ചെരിപ്പുകളിൽ ഏറ്റവും ഫേവറിറ്റ് ചാൾസ് ആൻഡ് കീത്‌സും സ്റ്റീവ് മെയ്ഡിനുമാണ്. ലോങ് ലാസ്റ്റിങ് ആണ് ഇവ രണ്ടും. നല്ല കംഫർട്ട് തരും.

എത്ര വാങ്ങിയാലും ഇഷ്ടം തീരാത്തത് ഷർട്ടുകളോടാണ്. ഫുൾ സ്ലീവ് കോളറുള്ള ഷർട്ടുകൾ. വാർഡ്രോബി ൽ ഏറ്റവും കൂടുതലുള്ളതും ഷർട്ടുകളാണ്. ഡിസൈനും പാറ്റേണും  മെറ്റീരിയലും ഒന്നും പ്രശ്നമല്ല. ഷർട്ടുകൾ എ ന്റെയൊരു വീക്നെസാണ്.

ഷർട്ടും ജീൻസും അതിനൊപ്പം ഒരു ഹൈ ഹീലും കൂടി പെയർ ചെയ്താൽ അതാണ് ഞാൻ.

എനിക്ക് എന്നെ കാണാൻ ഇഷ്ടമുള്ള ലുക് ആണത്. ഷർട്ട് എന്നാൽ വൈറ്റ് ഷർട്ട്. ഏറ്റവും ഫേവറിറ്റ് വെള്ള നിറത്തിൽ എല്ലാ വെറൈറ്റിയിലുമുള്ള കോസ്റ്റ്യൂം എന്റെ വാർഡ്രോബിൽ വേണമെന്ന് നിർബന്ധമാണ്. വെള്ള നിറത്തിൽ ഷർട്ട്, ജീൻസ്, സാരി, സ്കർട്ട് തുടങ്ങി എല്ലാം ഒാരോ പീസ് ഉണ്ട്.

പെട്ടെന്നൊരു ഫങ്ഷനിൽ പങ്കെടുക്കേണ്ടി വന്നാൽ, ആലോചിക്കാൻ ഒട്ടും സമയമില്ലെങ്കിൽ ഷുവർ ആണ്, ഞാൻ വെള്ളയേ ചൂസ് ചെയ്യൂ. ഈ വൈറ്റ് കോസ്റ്റ്യൂം ചാലക്കുടിയിലെ ജഹനാര എന്ന ബുട്ടികിൽ ചെയ്തതാണ്. എന്റെ പഴ്സനൽ ഫേവറിറ്റ് വൈറ്റ് കളക്‌ഷനിൽ ഇപ്പോൾ പുതിയ ഒരെണ്ണം കൂടിയായി.  

Tags:
  • Celebrity Fashion
  • Fashion