ഫാഷൻ പരീക്ഷണങ്ങളില്‍ ഉർഫി ജാവേദിനെ വെല്ലാന്‍ ആരുമില്ല. ഉർഫിയുടെ പുത്തന്‍ പരീക്ഷണവും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ടീ ബാഗ് കൊണ്ട് തയാറാക്കിയ ബോഡികോണ്‍ വസ്ത്രമാണ് ഇത്തവണ ഉര്‍ഫി ധരിച്ചിരിക്കുന്നത്. മുഴുവനായി ടീ ബാഗ് കൊണ്ടാണ് വസ്ത്രം നിർമിച്ചത്.
‘ഹായ് ഫ്രണ്ട്സ് ചായ കുടിക്കൂ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ചായ ആസ്വദിച്ച് കുടിക്കുന്ന ഉർഫിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടീ ബാഗ് കണ്ടപ്പോൾ ഉർഫിക്ക് പുത്തനൊരാശയം വരുന്നു. അടുത്ത സെക്കന്റിൽ ടീബാഗ് കൊണ്ട് നിർമിച്ച വസ്ത്രം ധരിച്ച് ഉർഫി എത്തുന്നു.
1.

2.